Kerala

ബംഗളുരുവില്‍ അസം യുവതിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ മലയാളി യുവാവിനായി തെരച്ചില്‍, കൊലപാതകം മുറിയെടുത്ത് ഒരുമിച്ച് കഴിഞ്ഞ ശേഷം

.ഇരുവരും അപാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വി ദൃശ്യങ്ങളിലുണ്ട്

Published by

ബംഗളുരു : വ്‌ലോഗര്‍ ആയ അസം യുവതിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ മലയാളി യുവാവിനായി തെരച്ചില്‍ ഊര്‍ജിതം.കണ്ണൂര്‍ തോട്ടട സ്വദേശി ആരവ് ഹനോയെ ആണ് പൊലീസ് അന്വേഷിക്കുന്നത്.

കൊല്ലപ്പെട്ട മായ ഗോഗോയ് ബ്യൂട്ടി കെയര്‍ വീഡിയോസ് പോസ്റ്റ് ചെയ്തിരുന്ന വ്‌ലോഗറാണ്. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ കൈലാഷ് നഗര്‍ സ്വദേശിനിയാണ്. ബംഗളുരില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

ബംഗളുരുവിലെ ലീപ് സ്‌കോളര്‍ ഓവര്‍സീസ് എന്ന വിദേശ പഠന കണ്‍സള്‍ട്ടന്‍സിയില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ആരവ് ഹനോയ്.

മായ ഗോഗോയും ആരവ് ഹനോയും പ്രണയത്തിലായിരുന്നുവെന്നാണ് അറിയുന്നത്.ഇരുവരും അപാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വി ദൃശ്യങ്ങളിലുണ്ട്. സന്തോഷത്തോടെയാണ് രണ്ടു പേരും മുറിയെടുക്കാന്‍ എത്തുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ ആരവ് അപാര്‍ട്ട്‌മെന്റില്‍ നിന്ന് പോയി. തുടര്‍ന്നാണ് 19കാരിയെ മുറിയില്‍ നിരവധി കുത്തുകളേറ്റ് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്.

ആരവ് ഹനോയ് ബംഗ്‌ളുരു നഗരം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ആരവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും കണ്ണൂര്‍ തോട്ടടയില്‍ ഇവരുടെ കുടുംബവുമായി ബന്ധമുള്ളവരില്‍ നിന്നും ബംഗളുരു പൊലീസ് വിവരങ്ങള്‍ തേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by