വയനാട്: ഫെഡറേഷന്‍ ആന്‍ഡ് അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സ്‌കൂള്‍സ് ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് ടീച്ചര്‍ ഫോര്‍ ഇന്നവേറ്റീവ് ടീച്ചിങ് സ്ട്രാറ്റജീസ് ഇന്‍ അക്കാദമിക്‌സ് ദേശീയ പുരസ്‌കാരം വയനാട് പുല്‍പ്പള്ളി അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ സൈജന്‍ കുമാര്‍ വി.പി.ക്ക്. ഗണിതശാസ്ത്രം, ചരിത്രം, വ്യക്തിത്വ വികാസം, സംസ്‌കൃതി എന്നീ വിദ്യാഭ്യാസ മേഖലകളില്‍ രണ്ടു ദശകങ്ങളിലേറെ നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്.
രസകരവും നൂതനവുമായ ഗണിതശാസ്ത്രാദ്ധ്യാപന രീതിയും ഗണിതശാസ്ത്ര ലാബും മറ്റു സ്‌കൂളുകളിലും മാതൃകയാക്കിയിട്ടുണ്ട്. പ്രഭാഷകന്‍, യോഗ- ധ്യാന പരിശീലകന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ് സൈജന്‍ കുമാര്‍. നവംബര്‍ 25 ന് കൊച്ചിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
ഡോ. ഒ. കൃഷ്ണന്‍ പാട്യത്തിന്റെയും അദ്ധ്യാപിക ഭവാനിയുടെയും മകനാണ്. ഭാര്യ റീന അദ്ധ്യാപിക. മകള്‍ സന്മയ പിജിക്ക് പഠിക്കുന്നു. സീനിയര്‍ സയന്റിസ്റ്റായ സഹോദരന്‍ ഡോ. വിപിന്‍ കുമാര്‍, യുവ ശാസ്ത്രജ്ഞ ദേശീയ പുരസ്‌കാരവും അന്തരാഷ്‌ട്രാ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക