ബാലന്‍ കെ. നായരുടെ മകന്‍ മേഘനാദനെ വില്ലന്‍ റോളില്‍ കാണുന്നതില്‍ ഏറെ ദുഖിച്ചിരുന്ന ഒരാളാണ് നോവലിസ്റ്റ് സേതു. അതിന് ഒരു കാരണമുണ്ട്, മേഘനാദന്റെ ആ നല്ല മനസ്സ് അദ്ദേഹം തൊട്ടറിഞ്ഞുട്ടുണ്ട്. ആ സ്നേഹത്തിന്റെ ആര്‍ദ്രത സേതു തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം മേഘനാഥന്‍ ചെറുപ്രായത്തിലെ വിടപറഞ്ഞ വാര്‍ത്ത അറിഞ്ഞതോടെ പങ്കുവെച്ച സമൂഹമാധ്യമക്കുറിപ്പിലാണ് സേതു സങ്കടം പങ്കുവെച്ചത്. സേതുവിന്റെ സമൂഹമാധ്യമക്കുറിപ്പ് ഇപ്രകാരമാണ്.
“നടന്‍ മേഘനാദന്‍ വിട പറഞ്ഞു. തുടക്കക്കാലത്ത് എന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ഒറ്റ് എന്ന ടെലിഫിലിമില്‍ പ്രധാന റോള്‍ ആയിരുന്നു. വിജയരാഘവന്‍, ബാബു നമ്പൂതിരി, സീനത്ത് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. അങ്കമാലിയിലെ ലൊക്കേഷനില്‍ ചിലപ്പോഴൊക്കെ ഞാനും പോയിരുന്നു. പാവമായിരുന്നു ഉണ്ണി (മേഘനാദന്‍). പിന്നീട് സാധാരണ വില്ലന്‍ വേഷങ്ങളില്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ കഷ്ടം തോന്നി. ചെറുപ്രായത്തില്‍ യാത്രയായ അദ്ദേഹത്തിന് ആദരാഞ്ജലികള്‍”
പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നു:വിന്ദുജ മേനോന്‍
അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നുവെന്ന് വിന്ദുജ (Vinduja Menon)സോഷ്യൽ മീഡിയയിൽ കുറിച്ചു.
സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാണ്. അവസാനം ‘അമ്മ” മീറ്റിംഗിന് കാണുമ്പോള്‍ പോലും ഹൃദ്യമായ കുശലാന്വേഷണം.’ എന്നാണ് വിന്ദുജ(Vinduja Menon) ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിര്‍മ്മലമായ ഒരു വള്ളുവനാടന്‍ ചിരി
നിര്‍മ്മലമായ ഒരു വള്ളുവനാടന്‍ ചിരിയായിരുന്നു മേഘനാദനെന്ന് അന്തരിച്ച സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍. ഒരിയ്‌ക്കല്‍ രോഗാതുരനായി കിടക്കുന്ന ബാലന്‍ കെ നായരെ കാണാന്‍ പോയതായിരുന്നു അനന്തപത്മനാഭന്‍. “അപ്പോള്‍ പിതാവിന്റെ കിടയ്‌ക്കകരികില്‍ നിന്ന ആ ദൃഢഗാത്രനെ മറക്കില്ലെന്നും അനന്തപത്മനാഭന്‍. അധികം സംസാരമില്ല. കൈപിടിച്ചുകുലുക്കുകയും ചിരിക്കുകയുമല്ലാതെ അന്ന് ഒന്നും സംസാരിച്ചില്ല. വേദനയോടെ വിട.” – അനന്തപത്മനാഭന്‍ കുറിയ്‌ക്കുന്നു.
അന്‍പതോളം സിനിമകളില്‍ അഭിനയിച്ച മേഘനാദന്‍ നിരവധി സിനിമകളില്‍ വില്ലന്‍വേഷങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്.ശ്വാസകോശസംബന്ധമായ രോഗമാണ് മേഘനാദന്റെ ജീവന്‍ കവര്‍ന്നത്. 60ാം വയസ്സിലായിരുന്നു അന്ത്യം. ഒടുവില്‍ സിനിമകളില്‍ അവസരം കുറഞ്ഞുപോയിരുന്നു. ആ സമയത്ത് കൃഷിയില്‍ മുഴുകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: