ഒരിക്കൽ കണ്ടാൽ പിന്നെ ഒരിക്കലും മറക്കാനാകാത്ത വിഗ്രഹമാണ് ശബരിമല അയ്യപ്പന്റേത് . എന്നാൽ കൊല്ലം പനയത്ത് ഒരു കുടുംബത്തിലെ അച്ഛനും , മക്കളും മല ചവിട്ടി അയ്യപ്പദർശനം നടത്തിയത് നിരവധി തവണയാണ് . മനസിൽ നിറഞ്ഞ അയ്യപ്പഭക്തിയുമായാണ് കൊല്ലം പനയം സ്വദേശികളായ അഭിഷേക് കൃഷ്ണയും അഭിനവ് കൃഷ്ണയും അച്ഛൻ അനന്തകൃഷ്ണനൊപ്പം അയ്യന്റെ സന്നിധിയിലെത്തുന്നത്. കുട്ടിക്കാലം മുതൽക്കേ ഓരോ മാസപൂജയ്‌ക്കും മണ്ഡലകാലത്തും ഇരുവരും ശബരിമലയിലെത്തും.
12 കാരനായ അഭിഷേക് 30-തവണയാണ് മല ചവിട്ടിയത് . ചേട്ടൻ അഭിനവ് അറുപതാം തവണയാണ് ശബരിമലയിൽ എത്തുന്നത് .ഇവരുടെ സഹോദരിയും മുൻപ് 18 തവണ ശബരിമലയിൽ എത്തിയിരുന്നു.അനന്തകൃഷ്ണൻ 200-ലധികം തവണ മലചവിട്ടിയിട്ടുണ്ട്.
ഒന്നര വയസ് മുതൽ കെട്ടുകെട്ടിയാണ് ശബരിമലയിലെത്തുന്നതെന്ന് അഭിഷേക് പറയുന്നു. കൊറോണ മഹാമാരി കാലത്ത് മാത്രമാണ് രണ്ട് തവണ മുടക്കം വരുത്തിയതെന്ന് സഹോദരങ്ങൾ പറയുന്നു.അയ്യപ്പൻ തന്ന ഊർജ്ജമാണ് ഈ യാത്രയ്‌ക്ക് പിന്നിൽ . ആ ശക്തി അനുവദിക്കുന്ന അത്രയും കാലം തങ്ങൾ ഈ യാത്ര മുടക്കില്ലെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക