കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 23ന് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കോടതിയുടെ ഇടപെടല്‍ തേടി ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യസാക്ഷിയായ കളക്ടര്‍ അരുണ്‍ വിജയന്‍ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി വി പ്രശാന്ത് എന്നിവരുടെ ഔദ്യോഗിക മൊബൈല്‍ നമ്പറുകള്‍ക്ക് പുറമെ പേഴ്‌സണല്‍ നമ്പറുകളില്‍ നിന്നുള്ള വിളികളുടെ വിവരങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക