ഗുരുവായൂര്‍: കഴിഞ്ഞ 40 വര്‍ഷമായി ഗുരുവായൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീമദ് ഭാഗവത സത്രസമിതിയുടെ നേതൃത്വത്തില്‍, 41-ാമത് അഖിലഭാരത ഭാഗവത മഹാസത്രം ഡിസം. 18 മുതല്‍ 31 വരെ ഗുരുവായൂരില്‍ നടക്കുമെന്ന് സത്രസമിതി ഭാരവാഹികള്‍ അറിയിച്ചു.
ദ്വാദശമായിട്ടാണ് ഭാഗവത സത്രം നടത്തുന്നത്. 18ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവയോടെ മഹായജ്ഞത്തിന് തുടക്കമാകും. 19ന് വൈകിട്ട് സത്ര സമാരംഭ സഭ നടക്കും. തുടര്‍ന്ന് മാഹാത്മ്യ പ്രഭാഷണം, 20 മുതല്‍ 31 വരെ 12 ദിവസങ്ങളിലായി ദ്വാദശമായി ദിവസവും ഗണപതി ഹോമം, ശ്രീവിഷ്ണു സഹസ്രനാമജപം, ശ്രീമദ് ഭാഗവത പാരായണം, ശ്രീമന്നാരായണീയ പാരായണം, ഭാഗവത പ്രഭാഷണങ്ങള്‍ എന്നിവ ഉണ്ടാകും.
31ന് സമാപനം കുറിക്കുന്ന യജ്ഞം, ഭക്തജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കൂടി ശ്രവിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശ്രീമദ് ഭാഗവത സത്രസമിതി ഭാരവാഹികളായ പ്രസിഡന്റ് കെ. ശിവശങ്കരന്‍, ജനറല്‍ സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍, വൈസ് പ്രസിഡന്റ് എസ്. നാരായണ സ്വാമി, ജോ. സെക്രട്ടറി ജി. സോമകുമാര്‍, ട്രഷറര്‍ ശിവന്‍ പാലിയത്ത്, ടി. അംബുജാക്ഷന്‍ നായര്‍, എസ്. ശ്രീനി, അയര്‍ക്കുന്നം രാമന്‍ നായര്‍, ഗുരുവായൂര്‍ മണി സ്വാമി, ശാന്ത വാരസ്യാര്‍, ഭഗവാന്‍ ഉണ്ണികൃഷ്ണന്‍, രവീന്ദ്രന്‍ തൃശ്ശൂര്‍, രമാദേവി നായര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക