Kerala

ക്രിമിനല്‍ കേസ് ഉളളത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തടസമല്ലെന്ന് സുപ്രീം കോടതി

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി വിധിയെന്ന് സുപീം കോടതി

Published by

ന്യൂദല്‍ഹി:ക്രിമിനല്‍ കേസുണ്ടെന്നതിനാല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കാനാവില്ലെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി വിധിയെന്ന് സുപീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ വിധിയില്‍ ഇടപെടാനില്ലെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

മുന്‍ഭാര്യ നല്‍കിയ ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയ യുവാവ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ ജോലിയില്‍ പ്രവേശിച്ചതാണ് കേസിന് കാരണം. 2023ലെ ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by