തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങളടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. 10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നടന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ സംബന്ധിച്ച സമഗ്ര പഠനം നടത്തിയതില്‍ 273 പഞ്ചായത്തുകള്‍ സംഘര്‍ഷ മേഖലകളായും ഇതില്‍ 30 പഞ്ചായത്തുകള്‍ അതിതീവ്ര സംഘര്‍ഷ മേഖലകളായും കണ്ടെത്തി. 273 ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ മാസ്റ്റര്‍ പ്ലാനുകളാകും തയ്യാറാക്കുകയെന്നും മന്ത്രി എ കെ.ശശീന്ദ്രന്‍ അറിയിച്ചു.
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാന്‍ഡ്‌സ്‌കേപ്പുകളായി തിരിച്ചിട്ടുണ്ട്. ലാന്‍ഡ്‌സ്‌കേപ്പ്തല മാസ്റ്റര്‍ പ്ലാനുകള്‍ ക്രോഡീകരിച്ച് സംസ്ഥാനതല കര്‍മപദ്ധതിയും തയ്യാറാക്കും. കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാക്കത്തോണായ സേഫ് ഹാബിറ്റാറ്റ് ഹാക്ക് പോര്‍ട്ടലും ബുക്ക്ലെറ്റും മന്ത്രി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക