World

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വനനശീകരണ നിയന്ത്രണ ചട്ടത്തിന് സാവകാശംനല്‍കി യൂറോപ്യന്‍ യൂണിയന്‍

Published by

ന്യൂഡല്‍ഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ വനനശീകരണ നിയന്ത്രണ ചട്ടം (EUDR) നടപ്പാക്കുന്നത് നീട്ടിവെച്ചു. വന്‍കിട കയറ്റുമതിക്കാര്‍ക്ക് 2025 ഡിസംബര്‍ 30 വരെയും സൂക്ഷ്മ ചെറുകിട വ്യാപാരികള്‍ക്ക് 2026 ജൂണ്‍ 30 വരെയും ചട്ടം പാലിക്കാനായി സാവകാശം ലഭിക്കും. വനം നശിപ്പിച്ചല്ല, കൃഷി ചെയ്തതെന്ന് സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങള്‍ മാത്രമേ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ 27 രാജ്യങ്ങളില്‍ വില്‍ക്കാന്‍ അനുവദിക്കു എന്ന് ഇയുഡിആര്‍ ചട്ടം അനുശാസിക്കുന്നു. ഇന്ത്യയുടെ കാപ്പി കയറ്റുമതില്‍ 60% യൂറോപ്യന്‍ യൂണിറ്റിലേക്കാണ്. റബര്‍ കയറ്റുമതിയെയും ചട്ടം പ്രതികൂലമായി ബാധിക്കും. ഇവ ഉത്പാദിപ്പിച്ചിരിക്കുന്നത് മുന്‍പ് വനമായിരുന്ന മേഖലയിലല്ല എന്നതു സ്ഥാപിക്കുന്ന ജിയോ ടാഗ് അടക്കം കയറ്റുമതിക്കായി വേണ്ടിവരും. ഉപഗ്രഹ ഡാറ്റയുമായി ഒത്തുനോക്കി ഇത് ഉറപ്പുവരുത്താന്‍ സംവിധാനമുണ്ട്.
ലോകത്തെ വനനശീകരണത്തിന്റെ 10% യൂറോപ്യന്‍ യൂണിയന്റെ ഉപഭോഗം മൂലമാണെന്നാണ് കണ്ടെത്തല്‍. ഇത് തടയുകയാണ് ഇയുഡിആര്‍ ചട്ടം കൊണ്ട് ലക്ഷ്യമിടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക