Health

ആശുപത്രികളില്‍ സ്‌മോക്ക് അലാറം അടക്കമുള്ള അഗ്‌നിശമന സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Published by

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഝാന്‍സി റാണി മെഡിക്കല്‍ കോളേജിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിന്‌റെ പശ്ചാത്തലത്തില്‍ എല്ലാ ആശുപത്രികളിലും സ്‌മോക്ക് അലാറം അടക്കമുള്ള അഗ്‌നിശമന സംവിധാനങ്ങള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കര്‍ക്കശ നിര്‍ദ്ദേശം നല്‍കി. ഝാന്‍സി റാണി മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തെതുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ച സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രികളില്‍ തീപിടിത്തം ഉണ്ടായാല്‍ രോഗികളുടെ സംരക്ഷണത്തിന് വേണ്ട പ്രാധാന്യം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി ഉപകരണങ്ങളുടെ ഗുണ മേന്‍മ ഉറപ്പു വരുത്തണം. ആരോഗ്യ സ്ഥാപനങ്ങളുടെ ഫയര്‍ ഓഡിറ്റ് , ഫയര്‍ എന്‍ഒസി എന്നിവ കൃത്യമാണെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക