Kerala

ഭര്‍ത്താവിന്റെ അവിഹിതത്തെ തുടര്‍ന്ന് യുവതിയുടെ ആത്്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

സുമിത്ത് അവിഹിതം തുടര്‍ന്നതോടെ സ്വാതി കടുത്ത നിരാശയിലായിരുന്നുവെന്ന് വീട്ടുകാര്‍

Published by

ആലപ്പുഴ: യുവതിയുടെ ആത്്മഹത്യയെ തുടര്‍ന്ന് ഭര്‍ത്താവ് അറസ്റ്റില്‍. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുമിത്തിന്റെ ഭാര്യ മങ്കൊമ്പ് സ്വദേശിനി സ്വാതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് ഒക്ടോബര്‍ 7 നാണ്. ഗാര്‍ഹിക പീഡനം സഹിക്കാനാകാതെയാണ് യുവതി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്.

സ്വാതിയും ഭര്‍ത്താവും രണ്ട് കുട്ടികളുമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. സുമിത്ത് തന്നെയാണ് കിടപ്പുമുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുമിത്തിന് മറ്റൊരു യുവതിയുമായുളള ബന്ധത്തിന്റെ പേരില്‍ സ്വാതിയും സുമിത്തും തമ്മില്‍ കഴിഞ്ഞ കുറെ നാളുകളായി വഴക്ക് പതിവായിരുന്നതായാണ് വിവരം.

പല തവണ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചെങ്കിലും സുമിത്ത് അവിഹിതം തുടര്‍ന്നതോടെ സ്വാതി കടുത്ത നിരാശയിലായിരുന്നുവെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തി. കെ എസ് ആര്‍ ടി സി ആലപ്പുഴ ഡിപ്പോയിലെ എം പാനല്‍ ജീവനക്കാരനാണ് സുമിത്ത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by