Kerala

തദ്ദേശവാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബര്‍ 18ന് പ്രസിദ്ധീകരിക്കും

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബര്‍ 18 ന് പ്രസിദ്ധീകരിക്കാനും അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ മൂന്ന് വരെ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു. വാര്‍ഡ് പുനര്‍വിഭജനത്തിനായി ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച കരട് നിര്‍ദ്ദേശങ്ങള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചു.
കരട് വിജ്ഞാപനത്തെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ ജില്ലാ കളക്ട്രേറ്റുകളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഓഫീസിലും സമര്‍പ്പിക്കാം.
2011 സെന്‍സസ് ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ ക്യൂഫീല്‍ഡ് ആപ്പ് ഉപയോഗിച്ചാണ് വാര്‍ഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by