Health

പ്രമേഹത്തെ പിടിച്ചു കെട്ടും: ബ്രേക്ക്ഫാസ്റ്റിന് ഈ റൊട്ടി തയ്യാറാക്കാം

Published by

ചെറുപയർ മുളപ്പിച്ചത് തയ്യാറാക്കിയാൽ തികച്ചും ആരോഗ്യകരമായ ഈ ബ്രേക്ക്ഫാസ്റ്റ് വിഭവം തയ്യാറാക്കാൻ പിന്നെ വളരെ എളുപ്പമാണ്.  മുളപ്പിച്ച ചെറുപയറും ഗോതമ്പ് പൊടിയും എല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ റൊട്ടി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചമ്മന്തിയോടൊപ്പം കഴിക്കാം.
വേണ്ട സാധനങ്ങൾ ഇവ,

മുളപ്പിച്ച ചെറുപയർ- 2 കപ്പ്

ചെറുപയർ പരിപ്പ് പൊടിച്ചത്- 1 കപ്പ്
ഗോതമ്പ് മാവ്- 2 ടേബിൾസ്പൂൺ

തേങ്ങ ചിരകിയത് – 1/2 കപ്പ്

ജീരകം- ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പച്ച മുളക്- 3
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;

മുളപ്പിച്ച ചെറുപയർ മിക്സിയുടെ ഒരു ജാറിലേയ്‌ക്ക് എടുക്കുക. ഇതിലേയ്‌ക്ക് പച്ച മുളക്, ഇഞ്ചി എന്നിവ കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. ചെറുപയർ പൊടിച്ചത് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേയ്‌ക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി, മല്ലിയില, തേങ്ങാ ചിരകിയത്, ജീരകം, ഉപ്പ് എന്നിവ കൂടെ ചേർക്കുക. എല്ലാം കൂടെ നന്നായി ചേർത്ത് ഇളക്കുക. കുറച്ച് വെള്ളം ചേർത്തിളക്കുക. വെള്ളം ഒഴിച്ച് മാവ് ഒരുപാട് ലൂസ് ആക്കരുത്.

അട ചുട്ടെടുക്കാനുള്ള പരുവത്തിലാക്കി എടുക്കണം. ഇനി ഒരു പാൻ ചൂടാക്കി എണ്ണ തേച്ച് കൊടുത്ത ശേഷം മാവിൽ നിന്ന് അല്പമെടുത്ത് പാനിൽ വെച്ച് കൈകൾ ഉപയോഗിച്ച് പരത്തിക്കൊടുക്കുക. ഒരുപാട് കട്ടി കൂടുകയും, എന്നാൽ കുറയുകയും ചെയ്യാൻ പാടില്ല. ഇടത്തരം തീയിൽ റൊട്ടി രണ്ട് വശവും പാകം ചെയ്തെടുക്കുക. ആരോഗ്യകരമായ ചെറുപയർ റൊട്ടി റെഡി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by