Kerala

എരുമേലിയില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ സ്ഥലത്ത് രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണല്‍ ഹബ് സ്ഥാപിക്കും

Published by

കോട്ടയം: ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടന കാലം പൂര്‍ത്തിയായാലുടന്‍ ഏരുമേലിയിലെ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ സ്ഥലത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഡിവോഷണല്‍ ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുമെന്ന് റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എരുമേലി ചെറിയമ്പലത്തിന് സമീപം ഭവനനിര്‍മാണ ബോര്‍ഡിന്റെ ശബരിമല മണ്ഡലകാല തീര്‍ഥാടന വാഹന പാര്‍ക്കിങ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ എരുമേലി ചെറിയമ്പലത്തിന് സമീപമുള്ള ആറര ഏക്കര്‍ സ്ഥലത്തിന്റെ പകുതി സ്ഥലത്താണ് പാര്‍ക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
എരുമേലിയില്‍ രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണല്‍ ഹബ്ബ് നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഭവനനിര്‍മാണ ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭഘട്ടമായാണ് മിതമായ നിരക്കില്‍ വാഹനപാര്‍ക്കിങ് സൗകര്യം ഒരുക്കുന്നത്. താല്‍ക്കാലിക ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ഭക്ഷണശാലകള്‍, റിഫ്രഷ്മെന്റ് സെന്റര്‍, കഫെറ്റീരിയ, ടോയ്ലറ്റ് എന്നിവയും മൂന്നാംഘട്ടത്തില്‍ ഗസ്റ്റ് ഹൗസ്, കോട്ടേജുകള്‍, ഡോര്‍മെറ്ററി, അനുബന്ധ കെട്ടിടങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by