ബീജിംഗ്: ചൈനയിലെ തെക്കൻ നഗരമായ സുഹായിൽ ഒരു സ്‌പോർട്‌സ് സെൻ്ററിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന് തൊട്ടുപിന്നാലെ കാർ ഓടിച്ചിരുന്ന 62 കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. തന്റെ ഡിവോഴ്‌സിന് പിന്നാലെ സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള അതൃപ്തി മാനസികമായി ബാധിച്ചതാണ് ഡ്രൈവറെ അതിക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഡ്രൈവര്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗേറ്റ് വഴി കാര്‍ ഓടിച്ച് ഉള്ളില്‍ വ്യായാമം ചെയ്യുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് കയറ്റുകയായിരുന്നു.
കാറിനകത്തുണ്ടായിരുന്ന പ്രതിയെ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലിസ് അറിയിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: