കോട്ടയം: ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ. പൊതു ഭരണ വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന ഷൈനി ജോര്‍ജ് ആണ് എന്‍ പ്രശാന്തിന്‌റെ കുറിപ്പിനു കീഴില്‍ ജയതിലകിന്‌റെ സ്വാഭാവത്തെക്കുറിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത്. കുറിപ്പിന്‌റെ പൂര്‍ണ്ണരൂപം:
‘സര്‍ ഏകദേശം 30 വര്‍ഷം തികയാന്‍ പോകുന്ന എന്റെ ഔദ്യോഗിക ജീവിതത്തില്‍ എന്നോട് ഇത്രയും മോശമായി പെരുമാറിയ ഒരു ഓഫീസര്‍ ഉണ്ടായിട്ടില്ല. സെക്രട്ടേറിയറ്റിലെ ഒട്ടുമിക്ക ആളുകള്‍ക്കും ഈ ഓഫീസറുടെ ലീലാവിലാസങ്ങള്‍ അറിയാം. മുഖ്യമന്ത്രി ഇടപെട്ടാണ് ആ പ്രശ്‌നം ഒരുവിധത്തില്‍ ഒത്തുതീര്‍പ്പാക്കിയത്. എന്റെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ ഈ സല്‍സ്വഭാവിയുടെ കയ്യില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു. അത് അദ്ദേഹം വച്ചു താമസിപ്പിച്ചു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. എന്നെ ഒരു നായയെ പോലെ ആട്ടിപ്പായിക്കുകയായിരുന്നു. എന്താണ് ഉദ്ദേശ്യം എന്ന് മനസ്സിലായില്ല. അദ്ദേഹത്തിന് എതിരെ പരാതി എവിടെ പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലായി. അതുകൊണ്ടാണ് മിണ്ടാതിരുന്നത് .എന്നെ സഹായിച്ചു എന്ന് ഒറ്റ കാരണത്താല്‍ ഒരു സഹപ്രവര്‍ത്തകയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അദ്ദേഹം കുളമാക്കി’ എന്നാണ് ഷൈനി ജോര്‍ജ് പങ്കുവെച്ച കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: