Kerala

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലി

Published by

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തി.തിരുവനന്തപുരം ടെക്‌നോ സിറ്റിയിലെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മെസില്‍ ഞായറാഴ്ച ഉച്ചയ്‌ക്ക് നല്‍കിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടത്.

പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെത്തി. മെസില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി നേരത്തെ ചോറില്‍ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മംഗലപുരം പൊലീസിലും ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നല്‍കി. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് മെസ് താത്കാലികമായി അടച്ചു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പകരം സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

പിജിക്കും പിഎച്ച്ഡിക്കുമുള്‍പ്പടെ പഠിക്കുന്ന മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഈ ദയനീയ അവസ്ഥ.

ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയില്‍ നിരുത്തരവാദപരമായ നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by