Kerala

യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

യുവതിയുടെ വീട്ടിലെത്തി യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു

Published by

കൊല്ലം: അഴീക്കലില്‍ കഴിഞ്ഞ ദിവസം യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. അഴീക്കല്‍ പുതുവല്‍ ഷൈജാമോള്‍ (41) ആണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുവതിയുടെ വീട്ടിലെത്തി യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഇതിന് ശേഷം സ്വയം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഇയാള്‍ നേരത്തേ മരിച്ചു.

പാലാ സ്വദേശി ഷിബു ചാക്കോ (47) ആണ് അതിക്രമം കാട്ടിയത്. ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞിരുന്നവരാണ് ഷിബു ചാക്കോയും ഷൈജമോളും.നിരവധി കേസുകളില്‍ പ്രതിയാണ് ഷിബു ചാക്കോ.യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ച

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by