Kerala

റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; കോട്ടയം- ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകളുടെ വേഗത കുറയ്‌ക്കും

വെല്‍ഡിങ്ങിനെ തുടര്‍ന്നാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ വീണത് എന്നാണ് വിവരം

Published by

കോട്ടയം: അടിച്ചിറ പാര്‍വതിക്കലിലെ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ കോട്ടയം- ഏറ്റുമാനൂര്‍ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്‌ക്കും.

വെല്‍ഡിങ്ങിനെ തുടര്‍ന്നാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ വീണത് എന്നാണ് വിവരം. വിള്ളല്‍ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.

വിള്ളല്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരശുറാം, ശബരി എക്‌സ്പ്രസ് ട്രെയിനുകള്‍ പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു. കൊല്ലം -എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by