Kerala

രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പുനലൂര്‍ ചെങ്കോട്ട പാതയില്‍ നിന്നും രേഖകളില്ലാത്ത പണം പിടികൂടുന്നത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 36 ലക്ഷത്തോളം രൂപ റെയില്‍വേ പൊലീസ് പിടികൂടി. മധുരയില്‍ നിന്നുളള ഗുരുവായൂര്‍ എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ആലപ്പുഴ കാവാലം സ്വദേശി പ്രസന്നന്റെ ബാഗില്‍ നിന്നുമാണ് പണം പിടികൂടിയത്.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പുനലൂര്‍ ചെങ്കോട്ട പാതയില്‍ നിന്നും രേഖകളില്ലാത്ത പണം പിടികൂടുന്നത്. പ്രസന്നനെ ചോദ്യം ചെയ്തു വരികയാണ്. പതിവ് പരിശോധനക്കിടെയാണ് പണം പിടിച്ചതെന്ന് റെയില്‍വേ പൊലീസ് വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വന്‍തോതില്‍ കുഴല്‍പണവും ലഹരി വസ്തുക്കളും ഇതര സംസ്ഥാനത്തു നിന്ന് എത്താന്‍ സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം വ്യാപകമായപരിശോധന നടക്കുന്നുണ്ട്.

Recent Posts