Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി 20യില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജു സാംസണിന് മിന്നും സെഞ്ച്വറി

തുടര്‍ച്ചയായ രണ്ട് ട്വന്റി 20 യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ഇനി സഞ്ജുവിന് സ്വന്തം

Published by

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ മിന്നും സെഞ്ച്വറി മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു.

50 പന്തില്‍ 10 സിക്‌സും ഏഴ് ഫോറും അടിച്ച് പറത്തിയാണ് സഞ്ജു 107 റണ്‍സെടുത്തത്.47 പന്തിലാണ് സെഞ്ചുറി നേട്ടം. അന്താരാഷ്‌ട്ര ട്വന്റി20 യിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ച്വറി. തുടര്‍ച്ചയായ രണ്ട് ട്വന്റി 20 യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ഇനി സഞ്ജുവിന് സ്വന്തം. ഏഴു റണ്‍സ് മാത്രമെടുത്ത അഭിഷേക് ശര്‍മയെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും സഞ്ജു ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (17 പന്തില്‍ 21), തിലക് വര്‍മ (18 പന്തില്‍ 33) എന്നിവരും നന്നായി ബാറ്റ് വീശി. . റിങ്കു സിംഗ് (11) അക്ഷര്‍ പട്ടേല്‍ (ഏഴ്), ഹാര്‍ദിക് പാണ്ഡ്യ (രണ്ട്), അര്‍ഷ്ദീപ് സിംഗ് (അഞ്ച്), രവി ബിഷ്‌ണോയി (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോയെറ്റ്‌സെ മൂന്ന് വിക്കറ്റ് നേടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by