ചാവക്കാട്: പൊന്നാനി റൂട്ടിലോടുന്ന ബസ്സില്‍ യാത്ര ചെയ്തിരുന്ന മണത്തലയില്‍ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് തൂത്തുക്കുടി അണ്ണാനഗറില്‍ താമസിക്കുന്ന മുരുകന്‍ ഭാര്യ കല്ല്യാണി(42), രാജു ഭാര്യ കണ്‍മണി(32)എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ചാവക്കാട് ബസ് സ്റ്റാന്റില്‍ നിന്നും തിരുവത്ര കോട്ടപ്പുറത്തുളള വീട്ടിലേക്ക് ബസ്സില്‍ പോകവേ മുല്ലത്തറയില്‍ വെച്ചാണ് ഈ യുവതികള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.മാല പൊട്ടിക്കാന്‍ ശ്രമിച്ചത് മനസ്സിലായ സ്ത്രീ ബഹളം വെക്കുകയും,ഉടനെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ ബസ്സില്‍ നിന്ന് ചാടിയിറങ്ങുകയും ചെയ്തു.ഉടനെ സ്ഥലത്തെത്തിയ ചാവക്കാട് എസ്‌ഐ മനോജും,സംഘവും സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.
ഇരുവരും ഇത്തരത്തില്‍ ബസ്സില്‍ യാത്ര ചെയ്ത് സ്ത്രീകളുടെയും,കുട്ടികളുടേയും ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് മനസ്സിലായ പോലീസ് ഇവരുടെ വിശദവിവരങ്ങള്‍ പരിശോധിച്ചതില്‍ അന്‍പതോളം സമാനമായ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് മനസ്സിലായി.
തുടര്‍നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.എഎസ്‌ഐ സിദീജ,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബ്,ചിത്തിര, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക