കോതമംഗലം: സംസ്ഥാന സ്‌കൂള്‍ കായിക മേളയിയുടെ ഭാഗമായ നീന്തല്‍ മത്സരത്തില്‍ തന്റെ 9 കുട്ടികള്‍ സ്വര്‍ണം നേടിയ സന്തോഷത്തിലാണ് കോച്ചായ അഭിലാഷ് തമ്പി. തിരുവനന്തപുരം സായി ഗ്ലന്‍ഡ് മാര്‍ക്ക് ആക്വാട്ടിക് സെന്ററിലെ പരിശീലകനാണ് അഭിലാഷ്. രാവിലെ അഞ്ചര മുതല്‍ എട്ട് വരെയും വൈകിട്ട് നാലര മുതല്‍ ഏഴു വരെയുമാണ് അദ്ദേഹം കുട്ടികളെ പരിശീലിപ്പിക്കുന്നത്.
മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ പരിശീലകനായി 16 വര്‍ഷം സേവനം ചെയ്തു. നീന്തലില്‍ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. കുട്ടികളില്‍ നിന്നും ഫീസ് വാങ്ങാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ജോലിയുടെ സൗകര്യം നോക്കി ഇപ്പോള്‍ തിരുവനന്തപുരത്ത് താമസമാക്കിയിരിക്കുകയാണ്. ഭാര്യ: രജനി. ബി ടെക് വിദ്യാര്‍ത്ഥിയായ ആരോമല്‍ അഭിലാഷും ഒന്‍പതാം ക്ലാസ് കാരിയായ അനാമിക അഭിലാഷുമാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക