ന്യൂഡൽഹി: കേരളത്തിലെ പി.എസ്.സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച ഹർജിയിലാണ് കേരള പി എസ് സിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയത്. .12000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്ന് പറഞ്ഞ കോടതി, ഇത്തരം കാര്യങ്ങളിൽ സ്ഥിരത വേണമെന്നും നിർദ്ദേശിച്ചു.
തയാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് വിജ്ഞാപനത്തിൽ പറഞ്ഞതിനേക്കാൾ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ എത്തിയത്. അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക