World

ഞങ്ങളുടെ അന്തരീക്ഷം മലിനമായത് ഇന്ത്യ കാരണം : ലാഹോറിലെ വായു മലിനീകരണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ

Published by

ഇസ്ലാമാബാദ് : കനത്ത വായുമലിനീകരണത്തിൽ മുങ്ങി പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ലാഹോർ . എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 1,067ൽ എത്തിയിരുന്നു. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള എയർ ക്വാളിറ്റി വാച്ച്‌ഡോഗ് വായുവിന്റെ ഗുണനിലവാരത്തെ “അപകടകരം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് . അതേസമയം , അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിച്ചതിന് ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ .

ഇന്ത്യയിൽ നിന്നാണ് വായു മലിനീകരണം പാകിസ്ഥാനിലേയ്‌ക്ക് വരുന്നതെന്നാണ് മുതിർന്ന മന്ത്രി മറിയം ഔറംഗസേബിന്റെ കണ്ടുപിടിത്തം . വീടിനുള്ളിൽ തന്നെ തുടരാനും വാതിലുകളും ജനലുകളും അടച്ചിടാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും പാക് മന്ത്രിമാർ പൗരന്മാരോട് നിർദ്ദേശിക്കുന്നുണ്ട് . ആശുപത്രികളിൽ സ്മോഗ് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. വാഹന മലിനീകരണം കുറയ്‌ക്കാൻ 50% ഓഫീസ് ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും നിർദേശമുണ്ട്.

പഞ്ചാബ് പ്രവിശ്യയിലെ സർക്കാർ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. ഏറ്റവും വായു മലിനമായ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുക, വാണിജ്യ ജനറേറ്ററുകളുടെ ഉപയോഗം, കരിയോ കൽക്കരിയോ മരമോ ഫുഡ് സ്റ്റാളുകൾ എന്നിവ ഉൾപ്പെടെ എല്ലാം നിരോധിച്ച് പഞ്ചാബ് സർക്കാർ ‘ഗ്രീൻ ലോക്ക്ഡൗൺ’ ഏർപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by