തിരുവനന്തപുരം: രണ്ട ദിവസത്തോളമായി തടസപ്പെട്ടിരുന്ന തിരുവനന്തപുരം നഗരത്തിലെ കുടിവെളള വിതരണം പുനസ്ഥാപിച്ചു. പണി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അരുവിക്കരയില്‍ പമ്പിംഗ് പുനരാരംഭിച്ചു.
രാത്രി 10.30 ഓടെയാണ് വഴുതക്കാട്ടെ പണികള്‍ പൂര്‍ത്തിയായത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്റര്‍കണക്ഷന്‍ ജോലികള്‍ക്കാണ് ജലവിതരണം നിര്‍ത്തിവച്ചത്. ആള്‍ ഇന്ത്യാ റോഡിലായിരുന്നു പണി നടന്നത്.
ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് ജലവിതരണം നിര്‍ത്തി വച്ചത്. ഞായറാഴ്ച രാവിലെ ജലവിതരണം പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചതെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാല്‍ അധികൃതരുടെ വാക്ക് പാഴായി.
നഗരവാസികള്‍ ഇതോടെ വെളളം ലഭിക്കാതെ വലഞ്ഞു. പലരും കരുതിയിരുന്ന വെളളവും തീര്‍ന്നിരുന്നു. ഇത് പ്രതിഷേധത്തിനും കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക