നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിനെതിരെ റിവ്യു എഴുതിയ യുവാവിനെ ഫോണില്‍ വിളിച്ച് നടന്‍ ഭീഷണിപ്പെടുത്തിയെന്നതില്‍ പ്രതികരണവുമായി ജോജു. വിളിച്ചത് താന്‍ തന്നെയാണെന്നും ഈ കക്ഷി ഒരേ റിവ്യു ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്തെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ജോജു പറഞ്ഞു. ‘പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപ്പെട്ട സന്തോഷത്തിലാണ്. ഒരുപാട് പൈസ ഇന്‍വെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യ രണ്ടു ദിവസങ്ങളിലെ ഡീഗ്രേഡിങ് തളര്‍ത്തി. പക്ഷേ പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തു. അതിനുശേഷം സിനിമയുടെ പ്രിന്റുകള്‍ പല സൈറ്റുകളിലും വന്നു. ഒരുപാട് നെഗറ്റീവ് റിവ്യൂസ് വന്നു. അതുകണ്ടിട്ട് ഞാന്‍ ഒരാളെപ്പോലും വിളിച്ചില്ല. അതെല്ലാം അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്റെ സിനിമ ഇഷ്ടമായില്ലങ്കില്‍ ഇഷ്ടമായില്ല എന്നുതന്നെ പറയണം. പക്ഷേ ഈ കക്ഷി ഒരേ റിവ്യു ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്റുകളില്‍ ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തു. ഇത് ബോധപൂര്‍വം ഒരാള്‍ ചെയ്യുന്നതാണ്. ഞാന്‍ ആ വ്യക്തിയെ വിളിച്ച് സംസാരിച്ചതെല്ലാം സത്യമാണ്. എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍വച്ച് ഞാന്‍ നിയമപരമായി മുന്നോട്ട് പോകും. വ്യക്തിപരമായി വൈരാഗ്യം തോന്നാന്‍ ഈ വ്യക്തിയെ എിക്ക് മുന്‍കൂട്ടി അറിയില്ല. എന്നെ കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നത് കാണുമ്പോഴുള്ള ദേഷ്യവും വിഷമവുമൊക്കെ എനിക്ക് പ്രകടമാകും. അത് ഞാന്‍ റിയാക്ട് ചെയ്യും. അത് എന്റെ ജീവിതമാണ്. അഭിപ്രായം പറയുന്നവരോടുള്ള ധാര്‍ഷ്ട്യമോ പ്രേക്ഷകരോടുള്ള നന്ദികേടോ എന്റെ സ്വഭാവമോ ഒന്നുമല്ല അതില്‍ പ്രകടമാകുന്നത്. ഒരു കഥയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുക റിവ്യു ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാനകാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്. അത് ഒരിക്കലും പറയാന്‍പാടില്ല. എന്റെ കൂടെനിന്ന ആര്‍ട്ടിസ്റ്റുകളുടെയെല്ലാം ജീവിതമാണ്’ ജോജു വിഡിയോയില്‍ പറയുന്നു.
‘ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി വിളിച്ചുവെന്നും നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നു ചോദിച്ചതായും ഖാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയെന്നുമൊക്കെയായിരുന്നു ജോജു ഫോണില്‍ വിളിച്ച ആദര്‍ശ് പറഞ്ഞത്. ജോജുവിന്റെ ഫോണ്‍ കോളിന്റെ ഓഡിയോ സന്ദേശവും ആദര്‍ശ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: