Technology

റെക്കോര്‍ഡ് വില്‍പ്പനയില്‍‍ ആപ്പിളിന്റെ ഐഫോണ്‍; ഇന്ത്യയില്‍ നാല് റീട്ടെയില്‍ സ്റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയെന്ന് സിഇഒ ടിം കുക്ക്

ബെംഗളൂരു, പൂനെ, മുംബൈ, ദല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ പുതിയ നാല് സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിട്ടുകൊണ്ട് ആപ്പിള്‍ രാജ്യത്ത് റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ഒരുങ്ങുന്നു

Published by

ന്യൂദല്‍ഹി: ആഗോളതലത്തില്‍ ആപ്പിളിന്റെ ഐഫോണ്‍ ത്രൈമാസ ഫലങ്ങളില്‍ റെക്കോര്‍ഡ് വരുമാനം. ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതായി സിഇഒ ടിംകുക്ക് പറഞ്ഞു. സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ വരുമാനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ആവേശത്തിലാണ് ഞങ്ങള്‍- ടിംകുക്ക് നിക്ഷേപകരോടു പറഞ്ഞു.

ഐഫോണിനു പുറമേ ഐപാഡും വില്‍പ്പനയില്‍ ഇന്ത്യയില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ഇതിന്റെ വര്‍ധനവ് ഇരട്ട അക്കം കടന്നതായും അദ്ദേഹം പറഞ്ഞു. ബെംഗളൂരു, പൂനെ, മുംബൈ, ദല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ പുതിയ നാല് സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിട്ടുകൊണ്ട് ആപ്പിള്‍ രാജ്യത്ത് റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്നും ടിം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ആപ്പിള്‍ ബികെസി, ന്യൂഡല്‍ഹിയില്‍ ആപ്പിള്‍ സാകേത് ഇങ്ങനെ രണ്ട് ആപ്പിള്‍ സ്റ്റോറുകളാണ് നിലവില്‍ ആപ്പിളിന് ഇന്ത്യയിലുള്ളത്.

ആഗോളതലത്തില്‍ ആപ്പിളിന്റെ വരുമാനം വാള്‍സ്ട്രീറ്റ് എസ്റ്റിമേറ്റിനെക്കാള്‍ കൂടുതലാണ്. മൊത്തം വില്‍പ്പന 6.1 ശതമാനം ഉയര്‍ന്ന് 94 .9 ബില്യണ്‍ ഡോളറിലെത്തി. വിശകലന വിദഗ്ധരുടെ കണക്ക് 94 .4 ബില്യണ്‍ ഡോളറായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by