Kerala

ഡോ. ലക്ഷ്മി എസ്. മേനോന് ഭാരത് രത്ന മദര്‍ തെരേസ ഗോള്‍ഡ് മെഡല്‍

Published by

കാലടി: ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇക്കണോമിക് പ്രോഗ്രസ് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്‍ അഖിലേന്ത്യാ തലത്തില്‍ വര്‍ഷം തോറും നല്കുന്ന ഭാരത് രത്ന മദര്‍ തെരേസ ഗോള്‍ഡ് മെഡല്‍ അവാര്‍ഡിന് ഡോ. ലക്ഷ്മി എസ്. മേനോന്‍ അര്‍ഹയായി. വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, സൈനിക സേവനം, സാമൂഹിക സേവ
നം, ശാസ്ത്ര- മാനവിക വിഷയങ്ങളിലെ ഗവേഷണം എന്നീ മേഖലകളില്‍ അഖിലേന്ത്യാ തലത്തില്‍ മികവ് തെളിയിച്ച 20 പേരെയാണ് ഓരോ വര്‍ഷവും അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.

വിദ്യാഭ്യാസരംഗത്ത് പുലര്‍ത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍, അധ്യാപനരംഗത്തെ മികവ്, ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ മുതലായവ കണക്കിലെടുത്താണ് ഡോ. ലക്ഷ്മി എസ്. മേനോനെ അവാര്‍ഡിന് പരിഗണിച്ചത്. ഗ്ലോബല്‍ ഇക്കണോമിക് പ്രോഗ്രസ് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്‍ വ്യക്തിഗത മികവും രാഷ്‌ട്രപുരോഗതിയും എന്ന വിഷയത്തില്‍ 27 ന് ബെംഗളൂരുവില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ ജസ്റ്റിസ് രാധാകൃഷ്ണ ഹോല്ലയും വൈസ് ചാന്‍സലര്‍ ഡോ. എച്ച്. ശിവണ്ണയും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.

കാഞ്ഞൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപികയായ ലക്ഷ്മി സംഗീതത്തില്‍ എംഫില്ലും ഡോക്ടറേറ്റും നൃത്തത്തില്‍ ബിരുദാനന്തര ബിരുദവും, നട്ടുവാങ്കത്തില്‍ കലൈമാമണിപ്പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. കാലടി മാണിക്കമംഗലം പറയത്ത് കുടുംബാംഗമാണ്. അച്ഛന്‍ സുബ്രഹ്മണ്യ മേനോന്‍, അമ്മ ഇന്ദിര കുഞ്ഞമ്മ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക