Health

മഞ്ഞളും തേനും കേമന്മാര്‍; ഒന്നിച്ചുപയോഗിച്ചാല്‍ ഗുണവും ഡബിള്‍…

Published by

മഞ്ഞളും തേനും നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നവയാണ്. ആരോഗ്യകരമായ ശരീരത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുമെല്ലാം ഇവ നല്ലതാണ്. കുര്‍ക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് തേന്‍. ഔഷധ ഗുണങ്ങളേറെയുള്ള മഞ്ഞളിനൊപ്പം തേന്‍ കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് കിട്ടുന്നതെന്ന് നോക്കാം….

മഞ്ഞളിനൊപ്പം തേന്‍ കഴിക്കുന്ന കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

-->

1. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍

മഞ്ഞളിനൊപ്പം തേന്‍ കഴിക്കുന്നത് ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. ആര്‍ത്രൈറ്റിസ് സാധ്യത കുറയ്‌ക്കാനും ഉണങ്ങാത്ത വ്രണം, നീര്‍വീഴ്ച തുടങ്ങിയ അവസ്ഥകളില്‍ ശരീരബലം വര്‍ധിപ്പിച്ച് രോഗശമനം ഉണ്ടാക്കാനും ഇവ സഹായിക്കും.

2. രോഗ പ്രതിരോധശേഷി

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മഞ്ഞളിനൊപ്പം തേന്‍ കഴിക്കുന്നത് ഗുണം ചെയ്യും. കുര്‍ക്കുമിന്‍ ഇതിന് സഹായിക്കും. കൂടാതെ ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ തേനിന് തൊണ്ടവേദന, ജലദോഷം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.

3. ദഹനം

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ തേനിലും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഞ്ഞളിനൊപ്പം തേന്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

4. ഹൃദയാരോഗ്യം

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും മഞ്ഞളിലെ കുര്‍ക്കുമിന്‍ സഹായിക്കുന്നു. മഞ്ഞളിനൊപ്പം തേന്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. വണ്ണം കുറയ്‌ക്കാന്‍

മഞ്ഞളിനൊപ്പം തേന്‍ കൂടി ചേര്‍ത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്‌ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്‌ക്കാനും സാധിക്കും.

6. ചര്‍മ്മം

ചര്‍മ്മത്തിലുണ്ടാകുന്ന വിവിധ അണുബാധകളെ തടയാന്‍ മഞ്ഞള്‍, തേന്‍ എന്നിവ സഹായകമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by