Kerala

കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മദനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‌റെ സാക്ഷ്യം!

Published by

കോഴിക്കോട് : കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മദനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‌റെ സാക്ഷ്യം!. മുസ്ലിംരാഷ്‌ട്രീയം സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരേ അഭിപ്രായമുള്ളവര്‍ മാത്രമേ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ല സമൂഹത്തിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും സ്ഥാനമുണ്ട്. ഞാനും ജയരാജനും ഒരേ പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ടവരാണ് . സമാന ചിന്തകള്‍ ഉണ്ടാവും പുസ്തകത്തിലേത് ജയരാജന്റെ അഭിപ്രായമായി കണ്ടാല്‍ മതി എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നത് മദനിക്കു പങ്കുണ്ടെന്ന് ആണ് ജയരാജന്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക