Kerala

തലസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

Published by

തിരുവനന്തപുരം: തലസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. വര്‍ക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂര്‍ച്ഛിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച സരിത. ജോലിക്കിടയില്‍ രോഗബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. എലിപ്പനി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി. പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ രോഗാണുക്കള്‍ എലികളില്‍ യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by