Palakkad

എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു

Published by

എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു
പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 2.07നാണ് പാലക്കാട് ആര്‍ഡിഒ എസ്. ശ്രീജിത്ത് മുമ്പാകെ നാല് സെറ്റ് പത്രിക സമര്‍പ്പിച്ചത്.

മേലാമുറി പച്ചക്കറി കച്ചവടസംഘം ജില്ലാ പ്രസിഡന്റ് സി.ഗുരുവായൂരപ്പന്‍, സെക്രട്ടറി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിവയ്‌ക്കാനുള്ള തുക നല്‍കിയത്. അഡ്വ.ഇ.കൃഷ്ണദാസ്, അഡ്വ.ജി. ജയചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി. മധു, പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബാബു വെണ്ണക്കര എന്നിനരാണ് പിന്താങ്ങിയത്.

ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍,നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, നഗരസഭ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ട്രഷററുമായ അഡ്വ.ഇ.കൃഷ്ണദാസ്, ബിഡിജെഎസ് ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ. രഘു എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. രഘുനാഥ്, ടി.പി.സിന്ധുമോള്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജനറല്‍സെക്രട്ടറിമാരായ പി. വേണുഗോപാല്‍, എ.കെ.ഓമനക്കുട്ടന്‍, വൈസ് പ്രസി: സി.മധു, നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, പാലക്കാട് മണ്ഡലം പ്രസി: കെ. ബാബു വെണ്ണക്കര,ജന.സെക്രട്ടറി എം. സുനില്‍, ആര്‍.ജി. മിലന്‍,പിരായിരി മണ്ഡലം പ്രസി: വിജേഷ്, കര്‍ഷമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.വേണു, ന്യൂനപക്ഷമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ടി.കെ.ഫിലിപ്പ്, ടി. ശങ്കരന്‍കുട്ടി, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനികൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോങ്ങാട് സ്വദേശികളായ അഞ്ച് യുവാക്കള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ലളതിമായാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by