തിരുവനന്തപുരം: ബി.എസ്.എഫ്. മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയ ഡി.ജി.പി നിതിന്‍ അഗര്‍വാളിനെ റോഡ് സേഫ്റ്റി കമ്മീഷണറായി സംസ്ഥാന ആഭ്യന്തര വകുപ്പ് നിയമിച്ചു. പാകിസ്ഥാനില്‍ നിന്ന് ഭീകരര്‍ കശ്മീരില്‍ നുഴഞ്ഞുകയറി വന്‍ തോതില്‍ ആക്രമണങ്ങള്‍ നടത്തിയതോടെയാണ് ബി.എസ്.എഫ് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്.
സര്‍വീസ് പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം കൂടെ കാലാവധി ഉണ്ടായിരിക്കൊണ് നിതിന്‍ അഗര്‍വാളിനെ ഒഴിവാക്കിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ഒന്നാം പേരുകാരനായിരുന്നു നേരത്തേ നിതിന്‍ അഗര്‍വാള്‍. എന്നാല്‍ താന്‍ കേരള കേഡറിലേക്ക് ഇല്ലെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് ഷെയ്ഖ് ദര്‍വേസ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായത്.
ബിഎസ്എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം അവധിയിലായിരുന്ന നിതിന്‍ അഗര്‍വാള്‍ കേരള കേഡറിലേക്ക് തിരിച്ചെത്തിയിട്ട് ദിവസങ്ങളായെങ്കിലും നിയമന ഉത്തരവ് കൈമാറിയിരുന്നില്ല. നാല് ഡിജിപി തസ്തികകളാണ് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിട്ടുളളത്. നിലവില്‍ നാല് ഡിജിപിമാര്‍ സംസ്ഥാനത്തുണ്ട്. അഞ്ചാമത് ഒരു ഡിജിപിയെ നിയമിക്കുന്നത് വെല്ലുവിളിയായതോടെ കേന്ദ്രത്തിന് നല്‍കിയ അപേക്ഷ പരിഗണിച്ച് ആറ് മാസത്തേക്ക് അഞ്ചാമത് ഒരു ഡിജിപി തസ്തിക കൂടി കേന്ദ്രം അനുവദിച്ചതോടെയാണ് നിതിന്‍ അഗര്‍വാളിന് നിയമനത്തിന് വഴി തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: