Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രൊഫ.ഡോ.വി.എസ്. ശര്‍മ്മയുടെ അഭിശ്രവണം; സമൂഹം കേള്‍ക്കേണ്ട വിശിഷ്ട വ്യക്തികളെക്കുറിച്ചുള്ള രചന

പി. ബാലകൃഷ്ണന്‍ by പി. ബാലകൃഷ്ണന്‍
Oct 20, 2024, 07:23 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

അദ്ധ്യാപകനും ഗവേഷകനുമായ പ്രൊഫ.ഡോ.വി.എസ്. ശര്‍മ്മയുടെ ഏറ്റവും പുതിയ കൃതിയാണ് അഭിശ്രവണം: ഗ്രന്ഥകാരന്റെ നൂറാമത് മാനസപുത്രി. പല പ്രസിദ്ധീകരണങ്ങളിലായി പലപ്പോഴായിവന്ന പത്തുലേഖനങ്ങളുടെ സമാഹാരം. എല്ലാക്കാലത്തും ആദരവോടും കൃതജ്ഞതയോടുംകൂടി സമൂഹം കേള്‍ക്കേണ്ട വിശിഷ്ട വ്യക്തികളെക്കുറിച്ചുള്ള രചനകളാണ്.

ബഹുഭാഷാ പണ്ഡിതനും സാഹിത്യ രസികനും സംഗീതജ്ഞനും കലാനിരൂപകനുമായ ഡോ.ശര്‍മ്മയുടെ അഭിരുചികളുടെ വൈവിധ്യവും ഈ നിബന്ധങ്ങളിലൂടെ കടന്നുപോകുന്ന അനുവാചകന് തൊട്ടറിയാനാകും. ഇവിടെ ശ്രീമദ് ശങ്കരാചാര്യരുണ്ട്, ഭരതമുനിയുണ്ട്, ഗീതഗോവിന്ദകാരനായ ജയദേവനുണ്ട്… സ്വാതിതിരുനാള്‍, പുന്നശ്ശേരി നീലകണ്ഠശര്‍മ്മ, ആറ്റൂര്‍ കൃഷ്ണ പിഷാരോടി, കപിലവാത്സ്യായനന്‍… ഇങ്ങനെ പ്രശസ്തരും അത്ര പ്രശസ്തരല്ലെങ്കിലും മലയാളികള്‍ അറിഞ്ഞാദരിക്കേണ്ടവരുമായവരെയാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നത്. തങ്ങളുടേതായ സംഭാവനകൊണ്ട് മാനവരാശിയെ ഉന്നതിയിലേക്ക് നയിച്ചവരാണ് ഇവര്‍. ഇവരെക്കുറിച്ച് സാമാന്യമായി പറഞ്ഞുപോവുകയല്ല ഗ്രന്ഥകാരന്‍. പരാമൃഷ്ടരായ വ്യക്തികളുടെ ജീവിതം, കര്‍മമണ്ഡലം, ജീവിതദൗത്യം, വിശദീകരിക്കുകയാണ്. വേദവും വേദാന്തവും സംഗീതവും സാഹിത്യവും ഭരണനൈപുണ്യവും ചരിത്രവും മാറിമാറി അനുവാചകന്റെ മുന്നിലൂടെ കടന്നുപോകുന്നു. ഉച്ചസ്ഥായിയിലോ ശബ്ദകോലാഹലത്തിലൂടെയോ തന്റെ ചിന്തകള്‍ അടിച്ചേല്‍പ്പിക്കുകയല്ല ഗ്രന്ഥകാരന്റെ രീതി. പറയുന്നത് കരടില്ലാതെ, വ്യക്തമായി, ഋജുവായി, ഒരദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്നതുപോലെ, യുക്തികളോടും തെളിവുകളോടും ബോദ്ധ്യപ്പെടുത്തുകയാണ്. വിസ്തരിക്കേണ്ടിടത്ത് വിസ്തരിച്ചും ചുരുക്കേണ്ടിടത്ത് ചുരുക്കിയും.

പലപ്പോഴായി വിവാദങ്ങളുണ്ടാക്കിയ വിഷയങ്ങള്‍പോലും സമതുലിത നഷ്ടപ്പെടാതെ, ആവേശം തെല്ലുമേ ഇല്ലാതെ, തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്നു. ‘ദേശീയഗാനം’ എന്ന ലേഖനം ദൃഷ്ടാന്തം… ‘ജനഗണമന’ എന്നു തുടങ്ങുന്ന കവിത ബ്രിട്ടീഷ് രാജാവ് ജോര്‍ജ്ജ് അഞ്ചാമനെ പ്രകീര്‍ത്തിച്ച് വിശ്വമഹാകവി എഴുതിയതാണെന്ന് ഏതാനും വര്‍ഷംമുമ്പ് ആരോപണമുണ്ടായിരുന്നുവല്ലോ. ആ വാദം അടിസ്ഥാനപരമല്ലെന്ന് ശര്‍മ്മ സമര്‍ത്ഥിക്കുന്നു. 1911-ല്‍ ടഗോര്‍ എഴുതിയ ആ കവിത ആ വര്‍ഷം തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആലപിച്ചിട്ടുള്ളതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. 1937-ലോ മറ്റോ ബ്രിട്ടീഷ് രാജാവിനെ വരവേല്‍ക്കുന്ന ഒരുഗാനം എഴുതിത്തരാന്‍ സുഹൃത്ത് പ്യൂലന്‍ ബിഹാരി സെന്‍ ടാഗോറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നത് ശരിയാണ്. ആവശ്യം മഹാകവി നിരസിക്കുകയും ചെയ്തു. വസ്തുനിഷ്ഠമായാണ് ലേഖകന്‍ കാര്യങ്ങള്‍ വിസ്തരിക്കുന്നത്. ‘ജനഗണമന’യോടൊപ്പം ആദരിക്കപ്പെടുന്ന ‘വന്ദേമാതര’ത്തെപ്പറ്റിയും ലേഖനത്തില്‍ പറയുന്നു. രണ്ടു ഗാനങ്ങളുടെയും പൂര്‍ണരൂപം ചേര്‍ത്തിട്ടുമുണ്ട്.

സ്വാതിതിരുനാളും അദ്ദേഹത്തിന്റെ കൃതികളും സംബന്ധിച്ച ഒരു തര്‍ക്കവും പതിറ്റാണ്ടുകള്‍ക്കുമുമ്പ് മലയാളികള്‍ ”ആഘോഷി’ച്ചിരുന്നതാണല്ലോ. സ്വാതിതിരുനാര്‍ എന്നൊരാള്‍ ജീവിച്ചിരുന്നേയില്ല എന്നിടത്തോളം പോയ ആ വാദമുഖങ്ങള്‍ക്ക് ശര്‍മ്മ അന്നുതന്നെ മറുപടി നല്‍കിയിരുന്നു. കെട്ടടങ്ങിയ അതിനെപ്പറ്റി ഇനിയും ഒരു വൃഥാ വ്യായാമം വേണ്ട എന്നുകരുതിയാവാം, സ്വാതിതിരുനാള്‍ എന്ന ലേഖനത്തില്‍ അതൊന്നും ഏറ്റുപിടിച്ചിട്ടില്ല.

‘ഹൃദയസ്പര്‍ശിയായ അനുസ്മരണം’ എന്ന് അവതാരികയില്‍ അശ്വതി തിരുനാള്‍ ലക്ഷ്മിബായ് വിശേഷിപ്പിച്ച, ഇതിലെ പത്താമത് ലേഖനം, നിശ്ചയമായും വികാര നിര്‍ഭരതകൊണ്ട് വേറിട്ടുനില്‍ക്കുന്നു. ‘മാതൃദേവോ ഭവ’, ‘പിതൃദേവോ ഭവ’ എന്ന രണ്ടുഭാഗങ്ങളുള്ള ആ രചന മാതാപിതാക്കള്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണ്. ആത്മകഥയായ ‘ദേവയാന’ത്തില്‍ ഈ ഗുരുജനങ്ങളുടെ വിയോഗം തനിക്കേല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് എഴുതിയിരുന്നത് ഓര്‍ക്കുന്നു. ആ വിവരണത്തിന്റെ തുടര്‍ച്ചപോലുണ്ടിത്. എന്നാലും അവിടെ രണ്ടുതുള്ളി കണ്ണീര്‍ക്കണങ്ങളാണെങ്കില്‍ ഇവിടെ അമര്‍ത്തിവെച്ച ദുഃഖത്തിന്റെ ബഹിര്‍സ്ഫുരണമാണ്.

ആറ്റൂര്‍ കൃഷ്ണപിഷാരോടി, കപിലവാത്സ്യായനന്‍, അഷ്ടപദിയാട്ടം തുടങ്ങിയവയാണ് മറ്റുലേഖനങ്ങള്‍. ഓരോന്നും മലയാളികള്‍, പ്രത്യേകിച്ച് പുതിയ തലമുറ, ഓര്‍ത്തുവയ്‌ക്കേണ്ട വിലപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഗ്രന്ഥകാരന്റെ ജീവിതസൂചികയും രചനകളും അനുബന്ധമായുണ്ട്. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനകരമാണത്. ‘അനുദര്‍ശനം അസാധ്യമായി, അഭിശ്രവണം മാത്രമായി’ കഴിയുകയാണെന്ന് ഈ കൃതിയുടെ നന്ദിയില്‍ മാഷ് എഴുതുന്നുണ്ട്. ആ വൈകല്യത്തില്‍നിന്ന് ഈ പണ്ഡിതന്‍ സുഖംപ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തില്‍നിന്ന് കൈരളിക്ക് ഇനിയും അമൂല്യമായ സംഭാവനകള്‍ ലഭിക്കാനുണ്ട്.

Tags: Book ReviewProf. Dr. V.S. SharmaAbhisravanamP Balakrishnan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

Literature

അദ്ധ്യാത്മരാമായണത്തിന്റെ അകപ്പൊരുള്‍

Literature

വായന, അതല്ലേ എല്ലാം

Literature

ഭവ്യയുടെ ലോകം, ഭാവിയുടേതും

Literature

കാവ്യപ്രതിഭയുടെ പുതിയൊരു താരത്തിളക്കം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies