Kerala

ഗുരുവായൂരപ്പന് വഴിപാടായി പൊന്‍ കിരീടം

Published by

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് 25 പവന്‍ തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാടായി ലഭിച്ചു. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് ഇന്നലെ രാവിലെ ക്ഷേത്രത്തില്‍ പൊന്‍ കിരീടം സമര്‍പ്പിച്ചത്.

ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രനടയില്‍കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി: മാനേജര്‍ എ.വി. പ്രശാന്ത്, വഴിപാട് സമര്‍പ്പണം നടത്തിയ രതീഷ് മോഹന്റെ കുടുംബാംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഇന്നലെ രാവിലെ പന്തീരടി പൂജയ്‌ക്കും, ഉച്ചപൂജയ്‌ക്കും ശ്രീഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തിയായിരുന്നു പൂജ നിര്‍വ്വഹിച്ചത്. 25.05 പവന്‍ തൂക്കം വരുന്ന കിരീടം, പൂര്‍ണമായും ദുബായില്‍ നിര്‍മ്മിച്ചതാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൊന്നോടക്കുഴലും രതീഷ് മോഹന്‍ ശ്രീഗുരുവായൂരപ്പന് സമര്‍പ്പിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by