Kerala

25 ലക്ഷം രൂപയ്‌ക്ക് മണ്ഡലം വിറ്റ പാര്‍ട്ടിയാണ് സിപിഐ: പി.വി. അന്‍വര്‍

Published by

ആലപ്പുഴ: 25 ലക്ഷം രൂപയ്‌ക്ക് മണ്ഡലം വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന് പി.വി. അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത്തവണയും സിപിഐ ഏറനാട് സീറ്റ് വിറ്റു. ക്വാറി ഉടമകളില്‍ നിന്നും വലിയ ധനികരില്‍ നിന്നും സിപിഐ നേതാക്കള്‍ പണം വാങ്ങി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഐ നേതാക്കള്‍ കോടികള്‍ പിരിച്ചു. ഒരു രൂപ ഇലക്ഷന്‍ കമ്മറ്റിക്ക് കൊടുത്തില്ല. പോസ്റ്റര്‍ അടിക്കാനോ പശ വാങ്ങാനോ പോലും സ്ഥാനാര്‍ത്ഥിയായ ആനി രാജയ്‌ക്ക് പണമില്ലായിരുന്നു. മന്ത്രി കെ. രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയത്.

പണം നല്‍കിയാല്‍ ഏത് ഭൂമിയും നികത്തി കൊടുക്കും. ഭൂമിതരം മാറ്റത്തിന്റെ മറവില്‍ സിപിഐ വ്യാപകമായി പണം പിരിക്കുന്നുണ്ട്. എഡിജിപി വിഷയത്തില്‍ അവര്‍ക്ക് നിലപാ
ടില്ല.

പിണറായിയുടെ അനുജനാണ് ബിനോയ് വിശ്വം. സിപിഎമ്മിനെ കുറ്റം പറഞ്ഞ് ജീവിക്കുന്ന ഇത്തിള്‍ കണ്ണികളാണ് സിപിഐ എന്നും അന്‍വര്‍ പറഞ്ഞു. സിപിഐ പണം വാങ്ങിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ തന്റെ കൈവശം ഉണ്ടെന്ന് പരിഹസിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cpiP.V Anwar