Career

നിങ്ങള്‍ എസ്എസ്എല്‍സി പാസായോ… എങ്കില്‍ ഓഫീസ് അറ്റന്‍ഡന്റാവാന്‍ നബാര്‍ഡില്‍ അവസരം; ഒഴിവുകള്‍-108

Published by

വിശദവിവരങ്ങള്‍ www.nabard.org ല്‍ ഒക്‌ടോബര്‍ 21വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം; പ്രായപരിധി 18-30 വയസ്സ്.

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്) ഗ്രൂപ്പ് സി വിഭാഗത്തില്‍പ്പെടുന്ന ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനത്തിന് ഭാരതപൗരന്മാരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളിലായി ആകെ 108 ഒഴിവുകളുണ്ട്. പ്രതിമാസം തുടക്കത്തില്‍ 35000 രൂപയാണ് ശമ്പളം.

യോഗ്യത: 1.10.2024 എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 18-30 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nabard.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാനതലത്തില്‍ ലഭ്യമായ ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ ഫീസ് അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ടാകും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ അതത് സംസ്ഥാനങ്ങളിലെ നബാര്‍ഡ് ഓഫീസുകളില്‍ ലഭ്യമായ ഒഴിവുകളില്‍ നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by