വഡോദര: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്‌ക്ക് തോല്‍വി. ബറോഡയോടാണ് മുംബൈ തോറ്റത്. 84 റണ്‍സിനായിരുന്നു തോല്‍വി. രണ്ടം ഇന്നിങ്‌സില്‍ ജയിക്കാന്‍ 262 റണ്‍സ് വേണ്ടിയിരുന്ന മുംബൈ 177 റണ്‍സിന് എല്ലാവരും പുറത്തായി.
ബറോഡ ആദ്യ ഇന്നിങ്‌സില്‍ 290 റണ്‍സും രണ്ടം ഇന്നിങ്‌സില്‍ 185 റണ്‍സുമെടുത്തു. മുംബൈ ആദ്യ ഇന്നിങ്‌സില്‍ 214 റണ്‍സാണെടുത്തത്.
രണ്ടിന് 42 റണ്‍സ് എന്ന നിലയില്‍ അവസാന ദിനമായ ഇന്നലെ ബാറ്റിങ് തുടര്‍ന്ന മുംബൈയ്‌ക്ക് വേണ്ടി 59 റണ്‍സെടുത്ത സിദ്ധേഷ് ലാഡ് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഭാരത താരം ശ്രേയസ് അയ്യര്‍ 30 റണ്‍സുമെടുത്തു. രഹാനെയുള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയതോടെയാണ് മുംബൈ പരാജയത്തിലേക്ക് വീണത്. 55 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്‌ത്തിയ ഭാര്‍ഗവ് ഭട്ടിന്റെ മികച്ച ബൗളിങ്ങിന് മുന്നില്‍ മുംബൈ തകര്‍ന്നടിയുകയായിരുന്നു. മഹേഷ് രണ്ട് വിക്കറ്റും വീഴ്‌ത്തി.
മറ്റ് മത്സരങ്ങളില്‍ സര്‍വീസസും ഗുജറാത്തും ഹിമാചല്‍പ്രദേശും വിദര്‍ഭയും ഹരിയാനയും റെയില്‍വേസും തമിഴ്‌നാടും വിജയം സ്വന്തമാക്കി. ഝാര്‍ഖണ്ഡ്-ആസാം, ചത്തീസ്ഗഢ്-ദല്‍ഹി, ജമ്മുകശ്മീര്‍-മഹാരാഷ്‌ട്ര, പുതുച്ചേരി-രാജസ്ഥാന്‍, മധ്യപ്രദേശ്-കര്‍ണാടക മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: