Categories: News

4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം; കാറുകളിൽ പ്രത്യേക സീറ്റ്

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. 1-4 വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും  4-14 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റാണ് നിര്‍ബന്ധമാക്കുക.

4-14 വയസ്സുവരെയുള്ള കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് സീറ്റ് തയ്യാറാക്കണമെന്നാണ് ഗതാഗത കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഇരുചക്ര വാഹനയാത്രയിൽ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്‌ക്കുമെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു. ഇത് സംബന്ധിച്ച് ഒക്ടോബർ നവംബർ മാസങ്ങളിൽ പ്രചാരണവും മുന്നറിയിപ്പും നല്‍കും. ഡിസംബർ മാസം മുതൽ പിഴ ഈടാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക