Kerala

കരുവന്നൂര്‍: സ്രോതസ് അന്വേഷിക്കാതെ ഒന്നരക്കോടി സ്വീകരിച്ച ഭരണസമിതിയുടെ നടപടിയും സംശയത്തിന്റെ നിഴലില്‍

Published by

തൃശൂര്‍ : സ്രോതസ്സ് അന്വേഷിക്കാതെ ഒന്നരക്കോടി രൂപ പണമായി സ്വീകരിച്ച കരുവന്നൂര്‍ ബാങ്ക് ഭരണസമിതിയുടെ നടപടിയും സംശയത്തിന്റെ നിഴലില്‍. ഷഫീര്‍, റുഖിയ, മണികണ്ഠന്‍ എന്നിവരുടെ പേരിലുള്ള വായ്പകളുടെ ഒറ്റത്തവണത്തീര്‍പ്പാക്കല്‍ വഴി 1.5 കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഷഫീറിന്റെ വായ്പ 94.5 ലക്ഷവും റുഖിയയുടെ വായ്പ 95.35 ലക്ഷവും മണികണ്ഠന്റെ വായ്പ 69.75 ലക്ഷവും ബാധ്യതയായിരുന്നു. റിസര്‍വ് ബാങ്കിന്റെ നിയമം മറികടന്നായിരുന്നു ഈ നിക്ഷേപം.

1.9 കോടി രൂപയുടെ ഇളവാണ് ഈ മൂന്നു വായ്പകളിലുമായി ഭരണസമിതി ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ ബിനാമിയെന്ന് കരുതുന്ന നാല്പതിലേറെ വായ്പകളാണ് എഴുതിത്തള്ളാന്‍ ശ്രമം നടക്കുന്നത്. എഴുതിത്തള്ളുന്നതോടെ അന്വേഷണം നിലക്കുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. തകര്‍ച്ചയിലായ ബാങ്കിനെയും സാധാരണക്കാരായ വായ്പക്കാരെയും രക്ഷിക്കാന്‍ ഉദ്ദേശിച്ച് പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി വ്യാജ വായ്പ ലോബി കോടികള്‍ നേട്ടം കൊയ്യുകയും കേസുകളില്‍ നിന്ന് രക്ഷപെടുകയുമാണ് ഫലത്തില്‍.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയും ബാങ്കിലെ ചില ജീവനക്കാരും ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by