മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ടെയ്‌ലര്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദായം വര്‍ധിക്കും. വിവാഹത്തിന് യോഗമുള്ള സമയമാണ്. ഉദര സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഭാര്യയുടെ സ്വത്ത് ഭാഗം വെച്ച് കിട്ടുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്ന് ധാരാളം സഹായങ്ങള്‍ പ്രതീക്ഷിക്കാം.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സുഹൃത്തുക്കളുമായി ഉല്ലാസ യാത്ര നടത്തും. കൈവശമുള്ള സ്വത്ത് വില്‍പ്പന നടത്തും. സമീപവാസികളില്‍ നിന്ന് സഹകരണമുണ്ടാകുന്നതാണ്. ശത്രുക്കളെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ സാധിക്കും. ലോണുകള്‍ പെട്ടെന്ന് ശരിയായി കിട്ടുന്നതാണ്. വാഹനം, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഭൂമി വാങ്ങി വില്‍ക്കാന്‍ സാധിക്കുന്നതാണ്. ക്ഷേത്ര ദര്‍ശനം, പ്രാര്‍ത്ഥന ഇവ കൂടുതല്‍ നടത്തുന്നതാണ്. വ്യവഹാരാദികളില്‍ പരിപൂര്‍ണ്ണ വിജയം ലഭിക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും ഉണ്ടാകും. മാതാവിന്റെ സ്വത്ത് ഓഹരി വെക്കുന്നതാണ്. വാഹനങ്ങളില്‍നിന്നും നഷ്ടം സംഭവിക്കും. ചെറുയാത്രകള്‍ സുഖകരമായിരിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പേരക്കുട്ടിയുടെ ജന്മംകൊണ്ട് ഗൃഹാന്തരീക്ഷം സന്തോഷകരമാകും. പഠിത്തത്തില്‍ ശ്രദ്ധ കുറയുന്ന സമയമാണ്. ഏജന്റ് ഏര്‍പ്പാടുകളില്‍നിന്ന് വരുമാനമുണ്ടാകും. സിനിമാ സംബന്ധമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കൃഷിയില്‍നിന്ന് ലാഭമുണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. ഭര്‍ത്താവില്‍നിന്ന് സഹായം ഉണ്ടാവുകയില്ല. ബാങ്കില്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിച്ചേക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പണം ചെലവഴിക്കും. സ്വന്തം ഭൂമിയില്‍നിന്ന് കാര്‍ഷിക വരുമാനം വര്‍ധിക്കും. പുതിയ സംരംഭങ്ങളില്‍നിന്ന് വിജയമുണ്ടാകും. വ്യവഹാരാദികളില്‍ വിജയം വരിക്കും. സ്വത്ത് അനുഭവയോഗ്യമാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വ്യാപാരാദികളില്‍ നിന്ന് മുന്‍പത്തേക്കാള്‍ ലാഭമുണ്ടാകും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖേന നേട്ടങ്ങളുണ്ടാകും. സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യം ലഭിക്കും. അകലങ്ങളില്‍നിന്നുള്ള ബന്ധുക്കളില്‍നിന്ന് സഹായങ്ങള്‍ ലഭിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
യാത്രാ ദുരിതങ്ങള്‍ അനുഭവപ്പെടും. ചെലവ് അനിയന്ത്രിതമായേക്കും. സാമ്പത്തികകാര്യങ്ങളില്‍ അതീവ ശ്രദ്ധചെലുത്തുകയും വരവു ചെലവുകളെ വ്യക്തമായി പരിഗണിക്കുകയും ചെയ്യേണ്ടതാണ്. വസ്തു സംബന്ധമായ കാര്യങ്ങളെ ചൊല്ലി ഉത്കണ്ഠ ഉണ്ടാകുവാനിടയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പരസ്യങ്ങളില്‍നിന്നും ഏജന്‍സികളില്‍നിന്നും വരുമാനമുണ്ടാകും. വരവിനെക്കാള്‍ ചെലവ് കൂടും. പ്രസാധകര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. വസ്തു പണയപ്പെടുത്തി സാമ്പത്തിക വിഷയങ്ങള്‍ പരിഹരിക്കും. സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂല വിധിയുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഭാവിയെ സ്പര്‍ശിക്കുന്ന ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും. ടെസ്റ്റുകളില്‍ വിജയിക്കും. കുടുംബത്തില്‍ ചില വാഗ്വാദങ്ങളുണ്ടാകും. ഇലക്‌ട്രോണിക്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും അതിനനുസരിച്ച് ആദായമുണ്ടാക്കാനുമിടയുണ്ട്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ആലോചനയിലിരുന്ന വിവാഹം നടക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ വിജയകരമായി നടക്കും. വ്യവഹാരങ്ങളില്‍ വിജയിക്കും. ഔദ്യോഗിക പദവികള്‍ ലഭിക്കുകയോ ജനമദ്ധ്യത്തില്‍ ആദരിക്കപ്പെടുകയോ ചെയ്യും. യാത്രാകാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടത്തുവാന്‍ കഴിയും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
മേലധികാരികളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റും. ആരോഗ്യനില തൃപ്തികരമല്ല. ഒന്നിലധികം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഓഹരിയില്‍നിന്ന് വന്‍ നഷ്ടം സംഭവിച്ചേക്കും. കൃഷിയില്‍നിന്നും ആദായം വര്‍ധിക്കും. സുഖഭോഗങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. കുടുംബത്തില്‍ സ്വസ്ഥത കുറയും. ബന്ധു സഹായം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: