ആരോഗ്യസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഘടകമാണെന്ന് അറിയാമോ.
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. എല്ലാ അടുക്കളകളിലും കാണുന്ന ഉലുവ ഒരു സൂപ്പർഫുഡാണ്. ഫോളിക് ആസിഡ്, റൈബോഫ്ലേവിൻ, കോപ്പർ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, വിറ്റാമിൻ എ, ബി6, സി, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്.
ഉലുവ വെള്ളം ദിവസവും ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നതിലൂടെ മെറ്റബോളിസം മികച്ച രീതിയിൽ വർദ്ധിപ്പിക്കാൻ കഴിയും. ഇത് ആത്യന്തികമായി ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. ഇത് പ്രകൃതിദത്ത നാരുകളാൽ നിറഞ്ഞതാണ്, അത് വിശപ്പ് നിയന്ത്രിക്കാനും നിങ്ങളുടെ കലോറി ആവശ്യങ്ങൾ കുറയ്‌ക്കാനും സഹായിക്കും.
സ്ത്രീകളിൽ ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഉലുവ. ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ ആർത്തവവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്‌ക്കാന്‍ സഹായിക്കും.
മുലയൂട്ടുന്ന അമ്മമാർ ഉലുവ വെള്ളം കുടിക്കുന്നത് പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ മുലയൂട്ടുന്ന സ്ത്രീകളെ സഹായിക്കുന്നു.
ഉലുവ വെള്ളമോ ചായയായോ കഴിക്കുന്നത് പാലുത്പാദനം വർധിപ്പിക്കുകയും നവജാതശിശുക്കളുടെ ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനും തടയുന്നതിനും ഉലുവ പ്രവർത്തിക്കുന്നു. ഇൻസുലിൻ പ്രവർത്തനവും സംവേദനക്ഷമതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നു.
ഉലുവ ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ ചര്‍മ, മുടി സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഇത് തൈരില്‍ കലക്കി മുടിയില്‍, ശിരോചര്‍മത്തില്‍ പുരട്ടാം. ഇത് താരന്‍ നീക്കാന്‍ ഏറെ നല്ലതാണ്. മുടി വളരാനും മുടി കൊഴിച്ചില്‍ അകറ്റാനും മുടിയ്‌ക്കു തിളക്കം നല്‍കാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. ഇതിലെ ഈസ്ട്രജന് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സാധിയ്‌ക്കും. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സാധിയ്‌ക്കും. ഉലുവ കുതിര്‍ത്ത് തൈരില്‍ കലക്കി മുഖത്തു പുരട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക