Kerala

തവനൂര്‍ തിരുനാവായ പാലം സംബന്ധിച്ച് ഇ. ശ്രീധരന്‍ ഉയര്‍ത്തിയ ഉത്ക്കണ്ഠകള്‍ ശരിവയ്‌ക്കുന്ന സര്‍ക്കാര്‍ സത്യവാങ്ങ്മൂലം

Published by

കൊച്ചി: തവനൂര്‍ തിരുനാവായ പാലം സംബന്ധിച്ച് ഇ. ശ്രീധരന്‍ ഉയര്‍ത്തിയ ഉത്കണ്ഠകള്‍ പലതും ശരിവയ്‌ക്കുന്നതാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. പാലം കടന്നുപോകുന്നത് കേളപ്പജി സ്മാരകത്തിന് 15 മീറ്റര്‍ ചേര്‍ന്നാണ്, ഇത് ഭാവിയില്‍ സ്മാരകത്തിന് കുഴപ്പമുണ്ടാക്കുമെന്നാണ് ഹര്‍ജി. സര്‍ക്കാര്‍ മറുപടിയില്‍ അകലം 22 മീറ്ററുണ്ടെന്നാണ്. സര്‍വോദയ സ്മാരകം തകര്‍ത്തുവെന്ന വിഷയം ഹര്‍ജിയിലുണ്ട്. അത് 2022ല്‍ത്തന്നെ തകര്‍ത്തുവെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. 2021 ജൂലൈയില്‍ പാലം പണിക്ക് കരാര്‍കൊടുത്തെന്നും 2022ലാണ് ഇ. ശ്രീധരന്റെ നിവേദനവും കത്തും കിട്ടിയതെന്നുമാണ് വിശദീകരണം.

കോടതിയെ തെറ്റിദ്ധരിപ്പിക്കാനും പാലംപണിയുടെ അലൈന്‍മെന്റ് ആധികാരികമാണെന്ന് വരുത്താനും നിര്‍മാണ റിപ്പോര്‍ട്ട് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. ഡോ. ആനന്ദ രാമസ്വാമിയെ കാണിച്ചിരുന്നുവെന്ന് സത്യവാങ്മൂലം പറയുന്നു. എന്നാല്‍, കാണിച്ചുവെന്നല്ലാതെ അലൈന്‍മെന്റ് തയാറാക്കിയതാരാണെന്ന് പറയുന്നില്ല. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് ഇ. ശ്രീധരന്‍ നല്കിയ മറുപടിയില്‍, അദ്ദേഹം നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടും സ്‌കെച്ചുമാണ് കോടതിയില്‍ നല്കിയിരിക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക