മുതിര്‍ന്നവര്‍ നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് ഈ വര്‍ഷത്തെ വയോജന ദിനത്തിന്റെ തീം. കേരളത്തിലെ സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ 16.51 ശതമാനത്തില്‍ കൂടുതല്‍ ജനസംഖ്യ 60 വയസ്സിനു മുകളിലുള്ളവരാണ്. ജനസംഖ്യാപരമായ പരിവര്‍ത്തനത്തിന്റെ അനന്തരഫലമായി പ്രായമായവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.
ഉയര്‍ന്ന മരണനിരക്കില്നിന്ന് കുറഞ്ഞ ഫെര്‍ട്ടിലിറ്റി/ മരണനിരക്കിലേക്ക് വന്നതാണ് വയോജന ജനസംഖ്യയിലെ നല്ല മാറ്റങ്ങള്‍ക്കു കാരണം. പുരാതന ഭാരതീയ സംസ്കാരത്തില്‍ വൃദ്ധര്‍ക്കുള്ള പരിഗണനയും പ്രാധാന്യവും സാമൂഹ്യപരമായി കൂടുതലായിരുന്നു. എന്നാല്‍ ഇന്ന് കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം സംഭവിച്ചപ്പോള്‍ മുതിര്‍ന്നവര്‍ക്കുള്ള പ്രാധാന്യവും കുറഞ്ഞു.
കേരളത്തിലെ വയോജന ജനസംഖ്യ വര്‍ദ്ധിച്ചു വരുന്നു. 2050 ആകുമ്പോള്‍ ഇപ്പോഴുള്ള ജനസംഖ്യയുടെ മൂന്നിരട്ടിയാകും. ഇതില്‍ സ്ത്രീകളുടെ ജനസംഖ്യയായിരിക്കും കൂടുതല്‍. വിധവകളുടെ എണ്ണവും വര്‍ധിക്കും.
വാര്‍ദ്ധക്യത്തിലെ ആരോഗ്യനില മറ്റു പ്രായക്കാരെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ജീവിതത്തിന്റെ നല്ലൊരു കാലം കടന്നുവന്നവരെന്ന നിലയില്‍ പല തരത്തിലുള്ള മാനസികവും,ശാരീരികവും സാമൂഹികവുമായ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന അവസ്ഥയാണ് ഭൂരിപക്ഷം മുതിര്‍ന്നവരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണം. കൂടാതെ ജീവിതശൈലീ രോഗങ്ങളും അലട്ടും. രോഗങ്ങളാലോ മറ്റു സാമൂഹിക പ്രശ്നങ്ങളാലോ ഉണ്ടാകുന്ന വൈകല്യങ്ങളും അതുകൊണ്ടുണ്ടാകുന്ന ആശ്രിതത്വവും വയോജനങ്ങളെ വളരെയധികം അലട്ടും. വാര്‍ദ്ധക്യം ഒരു പ്രകൃതി നിയമമാണ്. നാമെല്ലാവരും കടന്നു പോകേണ്ട അവസ്ഥയുമാണ്. ജീവിത ചക്രത്തിന്റെ ഒരു ഭാഗവുമാണ്. എല്ലാ പ്രായക്കാരിലും അതത് പ്രായത്തില്‍ കാണുന്ന ആരോഗ്യപ്രശ്നങ്ങളുണ്ട്. കേരളത്തിലെ ആരോഗ്യനില മൊത്തം രാജ്യത്തെ കണക്കെടുത്താല്‍ മുന്നിട്ടു നില്ക്കുന്നു.
ആര്‍ഷഭാരത സംസ്കാരത്തില്‍ പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്തിരുന്നു. കൂട്ടുകുടുംബങ്ങളില്‍ വൃദ്ധരെ പരിചരിക്കാന്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രായമായവര്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയാണുള്ളത്. വിഷാദ രോഗത്തിന്റെ പ്രധാന കാരണവും ഇതുതന്നെ.
കേരളത്തിലെ ഓരോ കുടുംബത്തിലേയും മുതിര്‍ന്ന വ്യക്തിയുടെ ആരോഗ്യ സ്ഥിതി നിലനിര്‍ത്തുന്നതിന് വയോധികര്‍ വൈകല്യമുള്ളവരായി തീരാതെയും കിടപ്പായിപ്പോകാതെയും സംരക്ഷിക്കുക എന്നതാണ് പ്രധാനം. ഇതിനായി ഇന്ന് പ്രത്യേക ആരോഗ്യ വിഭാഗം തന്നെയുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിങ്ങനെ ഒരുവിഭാഗം ആരോഗ്യ പ്രവര്‍ത്തകരാണ് ജെറിയാട്രിക്സ് അഥവാ വയോജനങ്ങളെ ചികിത്സിക്കുന്ന വൈദ്യശാസ്ത്ര ശാഖ കൈകാര്യം ചെയ്യുന്നത്. പ്രായമായ വ്യക്തികളുടെ പുര്‍ണ്ണ പരിരക്ഷയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സാമൂഹ്യപ്രവര്‍ത്തകരും യുവ തലമുറയും കുടുംബവും ഒത്തുചേര്‍ന്നു ചിന്തിച്ചാല്‍ ഈ വയോജന ജീവിത യാത്ര സുഖകരമാക്കുവാന് കഴിയും.
(ജെറിഫാം ക്ലിനിക്സ് ജെറിയാട്രിക് ആന്‍ഡ് ഫാമിലി മെഡിസിന് സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: