BMS

അധ്വാനം ആരാധന : ഏഴു പതിറ്റാണ്ട് പിന്നിടുന്ന ബിഎംഎസിന്റെ പ്രവര്‍ത്തനവും ദര്‍ശനവും

Published by

ഠേംഗ്ഡിജി എന്ന യുഗപുരുഷന്‍

“I would prefer to remain a small stone dug and pressed in the foundation of our greatest National Edifice’
‘രാഷ്‌ട്ര മന്ദിരത്തിന്റെ അടിത്തറയില്‍ ഒരു കല്‍ക്കഷണമായിറങ്ങി അമര്‍ന്നിരിക്കാനാണ് എനിക്കിഷ്ടം’. വാസ്തവത്തില്‍ ദത്തോപന്ത് ഠേംഗ്ഡിജി ആരാണെന്നും എന്താണെന്നും തെളിയിക്കുന്ന തെളിമയാര്‍ന്ന കാഴ്ചപ്പാടാണ് ഈ വാക്കുകളിലുള്ളത്.
കമ്യൂണിസ്റ്റ് സ്വാധീനത്തിലും അനാവശ്യമായ കക്ഷിരാഷ്‌ട്രീയ ചിന്തകളാലും മലിനപ്പെട്ടുകിടന്ന തൊഴിലാളി മേഖലയില്‍ തികച്ചും ദേശീയ കാഴ്ചപ്പാടോടെ ഭാരതീയ മസ്ദൂര്‍ സംഘം എന്ന തൊഴിലാളിസംഘടനയെ കെട്ടിപ്പടുക്കുകയും അതിനെ ലോകത്തിലെതന്നെ ഏറ്റവും ശക്തവും കെട്ടുറുപ്പുള്ളതുമായ സംഘടനയാക്കി മാറ്റുകയും ചെയ്ത സംഘടനാ വൈഭവം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
ദത്തോപന്ത് ഠേംഗ്ഡിജിയുടെ ആശയങ്ങളോടുള്ള ഗഹനത, കാര്യകര്‍ത്തൃ നിര്‍മാണത്തിലെ നിപുണത, ലക്ഷ്യത്തോടുള്ള പ്രതിബദ്ധത എന്നിവ വാക്കുകളിലൊതുക്കുക ദുഷ്‌കരമാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം അത്തരത്തിലായിരുന്നു. ആകാശത്തെക്കാള്‍ ഉയരം, സാഗരത്തെക്കാള്‍ ആഴം, വ്യോമം പോലെ വ്യാപ്തി, അലൗകികമാനവന്‍, ആദര്‍ശവാദികള്‍ക്ക് ആദര്‍ശത്തിന്റെ പ്രതിപുരുഷന്‍.
ശ്രീരാമമഹിമ വാഴ്‌ത്തിവാഴ്‌ത്തി കുഴഞ്ഞ തുളസീദാസ് ഇനിയെന്തുമായി ശ്രീരാമനെ താരതമ്യം ചെയ്യുമെന്നു ചിന്തിച്ചപ്പോള്‍ പറഞ്ഞു, ‘ശ്രീരാമന്‍ ശ്രീരാമനെപ്പോലെ തന്നെയാണ്, അതുല്യനാണ്’. അത്തരം മഹാന്മാരുടെ ഗണത്തില്‍പ്പെട്ട ആളായിരുന്നു ഠേംഗ്ഡിജിയും. അദ്ദേഹം ബീജാവാപം നടത്തി വളര്‍ത്തിയെടുത്തു സഫലമാക്കിയ ഭാരതീയ സാമ്പത്തിക ദര്‍ശനത്തിനും ശൂന്യതയില്‍ സൃഷ്ടികര്‍മ്മം നിര്‍വഹിച്ച് തൊഴിലാളി മേഖലയെ സഫലവും സജീവുമാക്കിയ അത്ഭുതകരമായ സാമര്‍ത്ഥ്യത്തിനും താരതമ്യം ഉïാകാനാവില്ല.
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ രൂപീകരണം നടന്ന കാലഘട്ടത്തില്‍ വിശ്വജൈത്രയാത്രയിലായിരുന്ന കമ്യൂണിസ്റ്റു രഥത്തെ തടഞ്ഞുനിര്‍ത്തുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഠേംഗ്ഡിജിയുടെ ആകര്‍ഷകവും തേജോമയവുമായ നേതൃത്വത്തിന് മുന്നില്‍ കമ്യൂണിസ്റ്റ് ജൈത്രയാത്രയ്‌ക്കു പിടിച്ചുനില്‍ക്കാനായില്ല എന്നു മാത്രമല്ല തൊഴില്‍മേഖലയിലെ ശോഷിതരും പീഡിതരും തിരസ്‌കൃതരുമായവരുടെ ലോകത്തും ഠേംഗ്ഡിജി മഹാപരിവര്‍ത്തനത്തിന്റെ പുരോഹിതനും യുഗപുരുഷനുമായി മാറുകയായിരുന്നു. സൂര്യാസ്തമനമടുക്കുമ്പോള്‍ വൃക്ഷങ്ങളുടെ നിഴലുകള്‍ക്ക് നീളം വര്‍ധിക്കും. അതുപോലെ കൊഴിയുന്ന സമയത്തോടൊപ്പം മഹാപുരുഷന്മാരുടെ ഭാവിയും നിഴലും നീണ്ടുകൊണ്ടിരിക്കും എന്ന കാഴ്ചപ്പാടിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഠേംഗ്ഡിജിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഇന്ന് ലോകമാകെ ലഭിക്കുന്ന സ്വീകാര്യത.
ഠേംഗ്ഡിജി ആദ്യം മുതല്‍ തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകനും സംഘടനാകാര്യകര്‍ത്താവുമായിരുന്നു. അദ്ദേഹമൊരിക്കലും സ്വയം നേതാവായില്ല. പ്രവര്‍ത്തകര്‍ക്കൊപ്പം എഴുന്നേല്‍ക്കുക, ഭക്ഷണം കഴിക്കുക, ചിരിക്കുക, സംസാരിക്കുക, സഹജവും സരളവും നിര്‍മലവുമായ ദിനചര്യ, ആഡംബരമില്ലായ്മ, കാര്യകര്‍ത്താക്കള്‍ക്കായി സമയം കണ്ടെത്തല്‍ ഇതൊക്കെ ഠേംഗ്ഡിജിയുടെ പ്രത്യേകതകളായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മാത്രമല്ല, അവരുടെ വീട്ടുകാരുടെ പേരുകള്‍പോലും ഹൃദിസ്ഥം. ഈശ്വരതുല്യമായ ജീവിതം, അപൂര്‍വ സാധന. തനിക്കായി ഒന്നുമില്ല, എല്ലാം രാഷ്‌ട്രത്തിനായി സമര്‍പ്പിച്ചുള്ള ഘോരതപസ്. പാശ്ചാത്യരായ ചില മഹാന്മാര്‍ ഉല്‍കൃഷ്ടരായ ജനേതാക്കളും ഒപ്പംതന്നെ ഉല്‍കൃഷ്ട എഴുത്തുകാരുമായി, ഈ ദ്വിവിധ റോളുകളും വിജയകരമായി അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇവരില്‍ ചിലരായിരുന്നു ജൂലിയസ് സീസര്‍, നെപ്പോളിയന്‍, ലെനിന്‍, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ തുടങ്ങിയവര്‍, ഇതേ ഗണത്തിലാണ് ഠേംഗ്ഡിജിയുടെ സ്ഥാനവും.
ഭാരതത്തിന്റെ സമകാലികരില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെ മാറ്റിനിര്‍ത്തിയാല്‍ ഇത്തരത്തില്‍ മറ്റൊരു പേര് എളുപ്പത്തില്‍ ഓര്‍മിക്കാന്‍ പറ്റുന്നതല്ല. ഠേംഗ്ഡിജി പ്രഭാവശാലിയായ പ്രഭാഷകനായിരുന്നു, ഒപ്പം മൗലികതയുള്ള രചയിതാവും ലേഖകനുമാണ്. അദ്ദേഹത്തിന്റെ രചനകള്‍ കാലാതിവര്‍ത്തികളാണ്. ജനപ്രിയ നേതാവെന്നതോടൊപ്പം ഔന്നത്യമുള്ള സാഹിത്യകാരനുമായിരുന്നു. ഇത്തരത്തില്‍ സമാനതകളില്ലാത്ത അപൂര്‍വവ്യക്തിത്വമായിരുന്നു ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡിജി.
ബിഎംഎസ് രൂപീകരണ പ്രഖ്യാപനം
രാഷ്‌ട്രീയ സ്വയംസേവക സംഘം നാഗ്പൂരില്‍ ചേര്‍ന്ന ഒരു ബൈഠക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റു സാന്നിധ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യവെ, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ, തൊഴിലാളി മേഖലയില്‍ ദേശീയവാദി സംഘടന ഉണ്ടാകേണ്ടതുണ്ടെന്ന് ശക്തിയായി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ യോഗാംഗങ്ങളെല്ലാം സ്വാഗതം ചെയ്തു. സംഘടനാ രൂപീകരണത്തിന്റെ ചുമതല ദത്തോപന്ത് ഠേംഗ്ഡിജിയില്‍ നിക്ഷിപ്തമായതോടുകൂടി 1955 ജൂലൈ 23 ന് തിലകജയന്തി ദിനത്തില്‍ ഭോപാലില്‍ വച്ച് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ചരിത്രപരമായ സ്ഥാപന ദിന പ്രഖ്യാപനം അദ്ദേഹം നടത്തി.

ഇദം രാഷ്‌ട്രായ ഇദം ന മമഃ
രാഷ്‌ട്രത്തിന്റെ സര്‍വതോമുഖമായ വികാസവും പരമവൈഭവവും സാധ്യമാകണമെങ്കില്‍ ദേശീയവാദി ശക്തികള്‍ തൊഴിലാളി സമൂഹത്തെ അതിന്റെ ശോചനീയാവസ്ഥയില്‍ നിന്ന് ഉദ്ധരിക്കാനുള്ള രചനാത്മക നടപടികളിലേക്ക് കടക്കേണ്ടിയിരുന്നു. ചൂഷിതരും ദുര്‍ബലരും പാര്‍ശ്വവല്‍കൃതരുമായ ജനതയെ കണ്ടില്ലെന്ന് നടിച്ച് സമാജത്തെ മുന്നോട്ടു നയിക്കാനാവില്ല. അതിനാല്‍ രാഷ്‌ട്ര സ്‌നേഹത്തെ ചാലകശക്തിയാക്കിക്കൊണ്ട് ദേശീയവാദിയായ ഒരു സ്വതന്ത്ര തൊഴിലാളി സംഘടന രൂപീകരിക്കുകയായിരുന്നു.
ഭാരതീയ മസ്ദൂര്‍ സംഘം രൂപീകരിച്ചപ്പോള്‍ തന്നെ അതിന്റെ സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡിജി, ‘ഇദം രാഷ്‌ട്രായ ഇദം ന മമഃ’ എല്ലാം രാഷ്‌ട്രത്തിനായി സമര്‍പ്പിക്കുന്നു, ഒന്നും എനിക്കുവേണ്ടിയല്ല എന്ന പ്രഖ്യാപനത്തിലൂടെ സംഘടനയുടെ ഉദ്ദേശം വ്യക്തമാക്കി. രാഷ്‌ട്രനിര്‍മാണത്തിന്റെ ഭാഗമാണ് ഭാരതീയ മസ്ദൂര്‍ സംഘം, രാഷ്‌ട്രഹിതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ തൊഴിലാളി ക്ഷേമം സാര്‍ത്ഥകമാക്കലാണ് അതിന്റെ ലക്ഷ്യം. തൊഴിലാളികള്‍ക്കുവേണ്ടി തൊഴിലാളികളിലൂടെ തൊഴിലാളികള്‍ നടത്തുന്ന പ്രസ്ഥാനമാണ് ഇത്.
അന്നുവരെ തൊഴില്‍രംഗത്തുണ്ടായിരുന്ന കാഴ്ചപ്പാടുകളെ ബിഎംഎസ് മാറ്റിമറിച്ചു. ഗവണ്‍മെന്റ്, തൊഴില്‍ ദാതാക്കള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, വൈദേശികമായ ചിന്താപദ്ധതികള്‍, നേതാക്കള്‍ തുടങ്ങിയ സ്വാധീനങ്ങളെ മറികടന്ന് രാഷ്‌ട്രഹിതം-തൊഴിലാളി ഹിതം-വ്യവസായഹിതം എന്നീ മൂന്നുകാര്യങ്ങളെ ആധാരമാക്കിയായിരുന്നു അതിന്റെ വിചാരധാര രൂപപ്പെടുത്തിയത്. ഒരു തിരി കത്തിച്ചുവച്ചാല്‍ ഇരുട്ട് സ്വയമേവ മാഞ്ഞുപോകുംപോലെ തൊഴിലാളി മേഖലയില്‍ ശക്തമായ ദേശീയവാദി സംഘടന രൂപപ്പെടുന്നതോടെ അവിടെയും ദേശീയതയുടെ ഭാവം പ്രകാശിതമാകും എന്ന സങ്കല്‍പ്പമായിരുന്നു ഇതിനൊക്കെയാധാരം.
ബിഎംഎസ് വരുന്നതിനു മുമ്പ് തൊഴിലിടങ്ങളില്‍ അറിയപ്പെടുന്ന നാല് തൊഴിലാളി സംഘടനകള്‍ ഉണ്ടായിരുന്നു. അവയാകട്ടെ ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ തൊഴിലാളികളോ പ്രാദേശിക തൊഴില്‍ സംഘടനകളുടെ തകര്‍ച്ചയോടനുബന്ധിച്ച് പില്‍ക്കാലത്ത ടിസ്ഥാന പ്രമാണങ്ങള്‍
‘ദേശീയ ബോധമുള്ള തൊഴിലാളി-തൊഴിലാളിവല്‍കൃത വ്യവസായം-വ്യാവസായവല്‍കൃത രാഷ്‌ട്രം.’
അദ്ധ്വാനം ആരാധനയാണ്
വര്‍ഗ സംഘര്‍ഷമല്ല-സമന്വയമാണ് വേണ്ടത്.
ഭാരത് മാതാ കീ ജയ്.
മേയ് ദിനമല്ല വിശ്വകര്‍മ്മ ജയന്തിയാണ് ദേശീയ തൊഴിലാളി ദിനം.
മുതലാളിത്തവും കമ്യൂണിസവുമല്ല ഏകാത്മമാനവ ദര്‍ശനമാണ് പ്രത്യയശാസ്ത്രം.
ലോക തൊഴിലാളികളെ ഒന്നിക്കുവിന്‍
രാഷ്‌ട്രീയ ട്രേഡ് യൂണിയന്‍ വേണ്ട രാഷ്‌ട്രീയാതീതമായ യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ മതി.
വ്യവസായത്തിന്റെ മൂലധന ഓഹരി, ഭരണം, ലാഭം എന്നിവയില്‍ തൊഴിലാളികളെ പങ്കാളികളാക്കുക-ഇതാണ് വ്യവസായത്തിന്റെ തൊഴിലാളിവല്‍ക്കരണം.
ദേശസാല്‍ക്കരണമല്ല, തൊഴിലാളീകരണമാണ് വേണ്ടത്.
ബോണസ് ലാഭവിഹിതമല്ല, നീക്കിവയ്‌ക്കപ്പെട്ട
വേതനമാണ്.
ചുരുങ്ങിയ വേതനം- മാന്യമായ വേതനവും ജീവിതവേതനവുമായി ഉയര്‍ത്തുക.
സാമ്പത്തിക അസമത്വം ദൂരീകരിക്കുക. കുറഞ്ഞ വേതനവും കൂടിയ വേതനവും തമ്മിലുള്ള അന്തരം 1:20 ആയും ക്രമേണ 1:10 ആയും കുറയ്‌ക്കുക.
എല്ലാവര്‍ക്കും തൊഴില്‍, എല്ലാ തൊഴിലിനും മതിയായ വേതനം.
രാഷ്‌ട്രഹിതം-വ്യവസായഹിതം – തൊഴിലാളിഹിതം-പരമപ്രധാനം രാഷ്‌ട്രീയഹിതമല്ല.
ഇടതും വലതുമല്ല, നേര്‍വഴിയാണ് ആവശ്യം.
ആധുനീകരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമല്ല.
ചൂഷണമുക്തവും-ന്യായയുക്തവുമായ സമരസ സമാജ രചന.
ചൂഷിതരും പീഡിതരും തിരസ്‌കൃതരും ദളിതരുമായവരെ സഹായിക്കല്‍.
വൈദേശികമായ ആചാര, വിചാര പ്രഭാവങ്ങളില്‍ നിന്ന് മോചനം.
ബഹുരാഷ്‌ട്ര കുത്തക ഉത്പന്നങ്ങള്‍ തിരിച്ചറിയുക, ബഹിഷ്‌കരിക്കുക.
രാഷ്‌ട്രത്തെ പരമവൈഭവത്തിലെത്തിക്കാനുള്ള സാര്‍ത്ഥകവും രചനാത്മകവുമായ പശ്ചാത്തലം
വസുധൈവ കുടുംബകം.
ചിന്തകന്‍, എഴുത്തുകാരന്‍, ദാര്‍ശനികന്‍… അങ്ങനെ എത്രയെത്ര പദാവലികള്‍കൊണ്ട് ഠേംഗ്ഡിജിയെ വിശേഷിപ്പിക്കാന്‍ ശ്രമിച്ചാലും അവശേഷിപ്പിക്കുന്ന ഒരുപിടി വിശേഷണങ്ങള്‍ പിന്നെയും ബാക്കിയാവുമെന്നതാണ് സത്യം. ദത്തോപന്ത് ഠേംഗ്ഡിജിയുടെ പാശ്ചാത്യ പൗരസ്ത്യദര്‍ശനങ്ങളിലെ തെളിമയെ സംബന്ധിച്ചുകൂടി പറയാതെ ബിഎംഎസിന്റെ എഴുപതാം വര്‍ഷ വിശേഷത്തിലേക്കു കടക്കുന്നത് ഉചിതമല്ല. പ്രസിദ്ധ മാര്‍ക്‌സിയന്‍ ചിന്തകനായ പ്രൊഫ. എം.ജി. ബൊക്കാറേയുടെ ‘ഹിന്ദു ഇക്കണോമിക്‌സ്’ എന്ന കൃതിക്ക് ഠേംഗ്ഡിജി എഴുതിയ ഝൗീ ്മറശല െഎന്ന (നീ എവിടെ പോകുന്നു) ആമുഖത്തില്‍ എഴുതിയ പാശ്ചാത്യവും ഭാരതീയവുമായ കാഴ്ചപ്പാടുകളുടെ വ്യത്യസ്തതയും അതിന്റെ സമകാലീന പ്രസക്തിയും നമുക്കൊന്നു ചിന്തിക്കാം.

പാശ്ചാത്യം

ഭാഗം തിരിച്ച ചിന്തനം:
മനുഷ്യന്‍-കേവലം ഭൗതിക ജീവി
അര്‍ത്ഥകാമങ്ങള്‍ക്ക് കീഴ്‌പെടല്‍
വ്യക്തിസൗഖ്യം
പിടിച്ചുപറ്റല്‍ സ്വഭാവം
ലാഭോന്മുഖം
ഉപഭോഗവാദം
ചൂഷണം
മറ്റുള്ളവരുടെ കടമകളെപ്പറ്റി അവകാശാധിഷ്ഠിതബോധം
ആസൂത്രിത ദൗര്‍ലഭ്യം
വിലക്കയറ്റത്തിന്റെ സമ്പദ്‌വ്യവസ്ഥ
വിവിധ മാര്‍ഗങ്ങളിലൂടെയുള്ള കുത്തകമുതലാളിത്തം, പേറ്റന്റ്-ബ്രാന്റ്, കോപ്പിറൈറ്റ്, ക്വാട്ട, സംരക്ഷിത വില, കൂട്ടായ്മകള്‍, ട്രസ്റ്റുകള്‍ ഹോള്‍ഡിങ് കമ്പനികള്‍ മുതലായവ
വേതന തൊഴിലുകളില്‍ കേന്ദ്രിതമായ സാമ്പത്തിക സിദ്ധാന്തങ്ങള്‍
സദാ വര്‍ദ്ധമാനമായ തൊഴിലാളിപ്പട
സദാ അകന്നുവരുന്ന അസമത്വങ്ങള്‍
പ്രകൃതി നശീകരണം
വ്യക്തിയും സമാജവും പ്രകൃതിയും സദാ സംഘര്‍ഷത്തില്‍

ഹൈന്ദവം (ഭാരതീയം)

സമഗ്രചിന്തനം
മനുഷ്യന്‍ ശരീരം, മനസ്സ്, ആത്മാവ്, ബുദ്ധി എന്നിവ ചേര്‍ന്ന ആത്മീയ ജീവി.
പുരുഷാര്‍ത്ഥ ചതുഷ്ടയത്തിലേക്കു നയിക്കുന്നത്
സമഷ്ടി സൗഖ്യം
അപരിഗ്രഹഭാവം
സേവനോന്മുഖം
നിയന്ത്രിത ഉപഭോഗം
അന്ത്യോദയം
മറ്റുള്ളവരുടെ അവകാശങ്ങളോടു കര്‍ത്തവ്യാധിഷ്ഠിത ബോധം
ഉത്പാദന സമൃദ്ധി
വിലക്കുറവിന്റെ സമ്പദ് വ്യവസ്ഥ
കൃത്രിമ സൃഷ്ടികളായ വിപണികള്‍ ഇല്ലാത്ത സ്വതന്ത്ര മത്സരം
സ്വയം തൊഴിലുകളെ കേന്ദ്രമാക്കിയ സാമ്പത്തിക സിദ്ധാന്തങ്ങള്‍
സദാ വര്‍ധമാനമായ വിശ്വകര്‍മ്മ (സ്വയം തൊഴില്‍) മേഖല
സമാനതയിലേക്കും സമത്വത്തിലേക്കും ഉള്ള നീക്കം
പ്രകൃതിയുടെ ദോഹനം
വ്യക്തിയും സമാജവും പ്രകൃതിയും സദാ സമന്വയത്തില്‍

21-ാം നൂറ്റാണ്ടില്‍ നിരാശ ബാധിച്ച് അന്തംവിട്ടുനില്‍ക്കുന്ന മനുഷ്യസമൂഹത്തോട് എന്തു സ്വീകരിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പ്പ് സുസ്ഥിരവും സുന്ദരവുമാക്കാമെന്ന് ഇതിലേറെ തെളിമയോടെ വ്യക്തമാക്കാന്‍ ഠേംഗ്ഡിജിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക!

ഒന്നാം സ്ഥാനത്തേക്ക്

1955 ജൂലായ് 23 ന് ഔപചാരികമായി രൂപീകരണ പ്രഖ്യാപനമുണ്ടായെങ്കിലും പ്രഥമ ദേശീയ സമ്മേളനം 1967 ആഗസ്ത് 12, 13 തീയതികളില്‍ ദല്‍ഹിയിലാണ് നടന്നത്. തുടര്‍ന്ന് ചിട്ടയായ പ്രവര്‍ത്തനഫലമായി 1978 ല്‍ ജയ്പൂരില്‍ അഞ്ചാം ദേശീയ സമ്മേളനമെത്തിയപ്പോഴേക്കും അംഗസംഖ്യ പത്തുലക്ഷം കടന്നു. 1980 ഡിസംബര്‍ 31 അടിസ്ഥാനവര്‍ഷം കണക്കാക്കി കേന്ദ്ര സര്‍ക്കാര്‍ ട്രേഡ് യൂണിയനുകളുടെ അംഗത്വ പരിശോധന നടത്തിയതില്‍ ഐഎന്‍ടിയുസി ഒന്നാമതും ബിഎംഎസ് 20 ലക്ഷം അംഗങ്ങളോടെ രണ്ടാമതുമെത്തി. 1980 ല്‍ വെരിഫിക്കേഷന്‍ നടന്നെങ്കിലും 1984 ല്‍ മാത്രമാണ് പ്രഖ്യാപനമുണ്ടായത്. 1989 ഡിസംബര്‍ 31 അടിസ്ഥാന വര്‍ഷമായി കണക്കാക്കി നടത്തിയ അംഗത്വ പരിശോധന 1994 വരെ തുടര്‍ന്നെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ബിഎംഎസിനെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായി പ്രഖ്യാപിക്കേണ്ടി വന്നു. അന്നു മുതല്‍ ഇന്നുവരെ ഭാരതീയ മസ്ദൂര്‍ സംഘം രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി തുടരുകയും പ്രവര്‍ത്തനം കൂടുതല്‍ വിപുലമായി സമസ്ത തൊഴില്‍ മേഖലയിലും വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. മൂന്നു കോടിയിലേറെ അംഗസംഖ്യയുമായി ബിഎംഎസ് ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ സംഘടനയായി വളര്‍ന്നിരിക്കുന്നു.

ലോക ട്രേഡ് യൂണിയന്‍ നേതൃത്വത്തിലേക്ക്

2023 ല്‍ നടന്ന ജി 20 യും അതിന്റെ ഭാഗമായി നടന്ന ലേബര്‍20 അഥവാ എല്‍ 20 യും ചെലുത്തിയ സ്വാധീനം ചെറുതല്ല. ലോകത്തിലെ തന്നെ വലിയ തൊഴിലാളി സംഘടനയെന്ന നിലയില്‍ എല്‍ 20 യുടെ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് ബിഎംഎസിനാണ്. സ്വാഭാവികമായും ബിഎംഎസ് അധ്യക്ഷന്‍ ഹിരണ്‍മയ പാണ്ഡ്യതന്നെ എല്‍ 20 അദ്ധ്യക്ഷ പദവി അലങ്കരിച്ചു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യത്തെ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ക്ക് ആതിഥേയത്വമരുളിക്കൊണ്ട് ലോകത്തിന്റെ സുസ്ഥിര വികസനം-കാലാവസ്ഥ വ്യതിയാനം-ലിംഗസമത്വം-തൊഴില്‍ സൃഷ്ടി ഗ്രീന്‍ എക്കോണമി തുടങ്ങിയ വിഷയങ്ങളില്‍ ഊന്നി നിരവധി സെമിനാറുകള്‍ ഭാരതത്തില്‍ ബിഎംഎസ് നേതൃത്വത്തില്‍ എല്‍-20 വിജയകരമായി നടത്തി. ” ഛചഋ ഋഅഞഠഒഛചഋ എമാശഹ്യേീില എൗൗേൃല” എന്നതായിരുന്നു എല്‍-20 യുടെ ആപ്തവാക്യം. വിജയകരമായ എല്‍.20 യോഗങ്ങള്‍ക്കു ശേഷം ലോക ട്രേഡ് യൂണിയന്‍ നേതാക്കന്മാരില്‍ പുത്തന്‍ ചിന്തകള്‍ ഉറവയെടുത്തു കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. നിലവില്‍ ലോക ട്രേഡ് യൂണിയനെ സംയോജിപ്പിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന ം.ള..tu(വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍) എന്ന കമ്യൂണിസ്റ്റ് ആശയഗതിയുള്ള ഫെഡറേഷനില്‍നിന്ന് എന്തുകൊണ്ട് പുറത്തുവന്നുകൂടാ എന്ന ചിന്ത ഇന്ന് സജീവമാണ്. തുര്‍ക്കിയടക്കമുള്ള 39 രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഭാരതീയ മസ്ദൂര്‍ സംഘത്തെ സമീപിച്ചു കഴിഞ്ഞു. അവരുടെ ആവശ്യം ബിഎംഎസ് നേതൃത്വത്തിലുള്ള ഒരു ആഗോള ട്രേഡ് യൂണിയന്‍ ഫെഡറേഷനാണ്. ഇതു സാധ്യമാകുന്നതോടെ ബിഎംഎസ് ആഗോള ട്രേഡ് യൂണിയന്‍ നേതാവാകും. ഠേംഗ്ഡിജിയുടെ കാഴ്ചപ്പാടുകള്‍ ലോകമാകെ അംഗീകരിക്കുന്ന, അദ്ദേഹത്തിന്റെ ആശയവും ആദര്‍ശവും ചര്‍ച്ച ചെയ്യപ്പെടുന്ന ദിനത്തിന് ഇനി അധികദൂരമില്ല, ബിഎംഎസ് ലോക നേതൃത്വപദവിയില്‍ എത്തുകയാണ്.

70-ാം വര്‍ഷ ആഘോഷങ്ങള്‍

പഞ്ചപരിവര്‍ത്തനം എന്ന സംഘ ആശയത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് ആഘോഷസമിതി തയാറാക്കിയിട്ടുള്ളത്. 2024 ജൂലായ് 23 ന് മധ്യപ്രദേശില്‍ ബിഎംഎസ് ന് ആരംഭം കുറിച്ച ഭോപാലില്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞതെങ്കില്‍ 2025 ജൂലായ് 23 ന് പ്രഥമ അഖിലേന്ത്യാ സമ്മേളനം നടന്ന ദല്‍ഹിയില്‍ ആഘോഷങ്ങള്‍ക്കു സമാപനം കുറിക്കും.
സാമാജിക സമരസത, സ്വദേശി, കുടുംബ പ്രബോധനം, പര്യാവരണ്‍, പൗരധര്‍മ്മം എന്നീ കാര്യങ്ങളിലൂന്നി നിന്നുകൊണ്ട് രാജ്യത്താകെ സെമിനാറുകളും ഉദ്‌ബോധനങ്ങളും നടക്കും. മനുഷ്യന്റെ നിലനില്‍പ്പിന് പ്രകൃതി സംരക്ഷണത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് നമുക്കു ചുറ്റും നടക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നു തന്നെ മനസിലാക്കാവുന്നതാണ്. മതപരമായും അല്ലാതെയുമുള്ള സ്പര്‍ദ്ധ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് സാമാജിക സമരസത ഊട്ടിയുറപ്പിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരിലും നിക്ഷിപ്തമാണ്. ഇന്ന് ഒരു ലോകരാജ്യത്തിനും ഒറ്റയ്‌ക്കു നിലനില്‍പ്പില്ല എന്നത് സത്യമാണ്. എന്നാല്‍ അമിത ആശ്രയത്വത്തിന്റെ വികലത നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ കവര്‍ന്ന ചരിത്രം സ്മൃതികളില്‍ നിന്ന് മറഞ്ഞിട്ടില്ല അതുകൊണ്ടു കൂടിയാണ് ദത്തോപന്ത് ഠേംഗ്ഡിജി ‘സ്വദേശി’ പ്രസ്ഥാനത്തിനു തന്നെ ബീജാവാപം നടത്തിയത്. അദ്ദേഹം വളരെ കൃത്യമായി നമ്മെ ഓര്‍മപ്പെടുത്തിയത്, ‘സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെട്ടാല്‍ രാഷ്‌ട്രീയ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ കഴിയില്ല’ എന്നാണ്.
ഇക്കാരണംകൊണ്ടു തന്നെ സ്വദേശി ജീവിതവ്രതമാക്കാന്‍ നാം തയാറാകണം. ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരാശയമാണ് ‘പൗരധര്‍മ്മം’ എന്നതും. നമ്മുടെ വീട്ടിലെ ചവറുകള്‍ പുറത്തേക്കു വലിച്ചെറിയുന്നത് അധര്‍മ്മമാണ്. ഒരുപക്ഷേ മറ്റൊരാളുടെ കാണാമറയത്താണ് ഇത് ചെയ്യുന്നതെങ്കിലും പ്രകൃതി അതിനു സാക്ഷിയാണെന്ന് ഓര്‍മ്മ വേണം. ഒരു പൗരന്‍ എന്ന നിലയില്‍ നാം അനുഷ്ഠിക്കേണ്ട ചുമതലകളെ ഓര്‍മപ്പെടുത്തുന്നതാണ് ഈ ആശയം. കുടുംബ പ്രബോധനത്തിന്റെ ആവശ്യകതയും വളരെ ഏറെ വലുതാണ്. കേരളത്തില്‍ പ്രത്യേകിച്ചു അത്രമേല്‍ അരക്ഷിതാവസ്ഥയാണ് നമ്മുടെ നാട് ഇന്ന് അഭിമുഖീകരിക്കുന്ന കുടുംബ അന്തരീക്ഷം.

കേരളത്തിലും മുന്‍നിരയിലേക്ക്

ആര്‍. വേണുവേട്ടനാണ്(ആര്‍. വേണുഗോപാല്‍) 1967 ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയത്. 28.8.1970 ല്‍ മട്ടാഞ്ചേരിയില്‍ കൂടിയ ആദ്യസംസ്ഥാന കമ്മിറ്റിയില്‍ അഡ്വ.കെ. രാം കുമാര്‍ അദ്ധ്യക്ഷനും
ആര്‍. വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘമായ 18 വര്‍ഷം അഡ്വ. രാംകുമാര്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് ബിഎംഎസിന്റെ കേരളത്തിലെ വളര്‍ച്ചയ്‌ക്കു നേതൃത്വം കൊടുത്തു. പി.ടി. റാവുജിയും കെ. ശങ്കരനാരായണനും കെ. ഗംഗാധരനുമടക്കമുള്ള ഒരുപിടി സമര്‍പ്പണ മനസ്‌കരായ നേതാക്കളാണ് കേരളത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തെ ഇന്നുകാണുന്ന നിലയിലേക്ക് വളര്‍ത്തിയത്. ഒരുപാടുപേരുടെ ജീവത്യാഗത്തിന്റെയും കാരാഗൃഹ വാസത്തിന്റെ ഉജ്വലമായ ഏടുകളും അതില്‍ കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതാണ്.
ഇന്ന് കേരളത്തില്‍ സജീവ സാന്നിധ്യം മാത്രമല്ല ഏറ്റവും ശക്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയാണ് ബിഎംഎസ്. ഐഎസ്ആര്‍ഒ തുടങ്ങി കൊച്ചി കപ്പല്‍ശാല, കൊച്ചിന്‍ പോര്‍ട്ട്, ബിപിസിഎസ്എല്‍, ഐആര്‍ഇ, എച്ച്ഒസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലും എംആര്‍എഫ്, അപ്പോളോ ടയേഴ്‌സ് മുതലായ വലുതും ചെറുതുമായ കമ്പനികളിലും അംഗീകൃത തൊഴിലാളി സംഘടനയാണ്. ബാങ്കിങ് രംഗത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള സംഘടന ബിഎംഎസ് ആണ്. പോസ്റ്റല്‍ മേഖലയില്‍ കേരളത്തിലെ ജീവനക്കാര്‍ അപ്പാടെ ഇടതുപക്ഷത്തെ ഉപേക്ഷിച്ചുകൊണ്ട് ബിഎംഎസ് പക്ഷത്തുവരുന്ന കാഴ്ചയാണുള്ളത്. ഗസറ്റഡ് ജീവനക്കാരടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, ഫോറസ്റ്റ്, വാട്ടര്‍ അതോറിറ്റി, കെഎസ്എഫ്ഇ, ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങി സര്‍വീസ് മേഖലയിലെയും പൊതുമേഖലയിലെയും ജീവനക്കാരുടെ ആശ്രയകേന്ദ്രമായി ബിഎംഎസ് മാറിക്കഴിഞ്ഞു. സമൃദ്ധമായ നേതൃത്വത്തിന്‍ കീഴില്‍ ഒരു സാമൂഹ്യ സംഘടന എന്ന നിലയിലേക്കു കൂടി കൊവിഡ്-19 ന്റെ പശ്ചാത്തലത്തിലെയും പ്രളയകാലഘട്ടങ്ങളിലെയും സജീവമായി തൊഴിലാളി സേവന പ്രവര്‍ത്തനത്തിലൂടെ ബിഎംഎസ് വളര്‍ന്നു. ഇന്നും വയനാട് ദുരന്തത്തില്‍പ്പെട്ട സഹോദരങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനത്തിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

സാമൂഹ്യതിന്മകള്‍ക്കെതിരെ

നൂറുശതമാനം സാക്ഷരതയുള്ള ഒരു സംസ്ഥാനത്തിനു ചേര്‍ന്നതല്ല ഓരോതലത്തിലും ഉയര്‍ന്നുനില്‍ക്കുന്ന സാമൂഹ്യ മൂല്യശോഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍. ഇത് നമ്മെ കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിക്കുന്നതും അടിയന്തരമായി ഇടപെട്ട് പരിഹരിക്കേണ്ടതുമാണെന്ന് നമ്മുടെ മനഃസാക്ഷി ഓര്‍മിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ കുടുംബ സംഗമങ്ങള്‍ നടത്താന്‍ ബിഎംഎസ് കേരളത്തില്‍ തീരുമാനിച്ചിരിക്കുകയാണ്. 70-ാം വര്‍ഷ ആഘോഷം നിശ്ചിത തീയതിക്കു മുമ്പു തന്നെ കേരളത്തില്‍ ആരംഭിച്ചുകഴിഞ്ഞു.
അടുത്തകാലത്തു വരുന്ന റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തി കേരളം, ഭാരതത്തിന്റെ ആത്മഹത്യാ മുനമ്പായി മാറിക്കഴിഞ്ഞു എന്നുവേണം അനുമാനിക്കാന്‍. ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ 9 എപ്ലസും ഒരു എയും കിട്ടിയ കുട്ടി അക്കാരണത്താല്‍ ആത്മഹത്യചെയ്തു. ടിവി റിമോട്ട് കൊടുക്കാത്തതിന്റെ പേരില്‍ ഏഴാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. രണ്ടു സീരിയല്‍ നടിമാര്‍ അടുത്തകാലത്ത് ആത്മഹത്യ ചെയ്തു. രണ്ടു പി.ജി. ലേഡി ഡോക്ടര്‍മാര്‍ ആത്മഹത്യചെയ്തു. മുമ്പ് എസ്എസ്എല്‍സിക്കു ഒന്നാം റാങ്കു കിട്ടിയ അഞ്ചുപേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു. പട്ടികയിങ്ങനെ നീണ്ടുപോകുന്നു. മലയാളിക്കു വാസ്തവത്തില്‍ എന്തുപറ്റി.
ഒരു പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, എക്‌സൈസ് വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് കണക്കുകള്‍ നിരത്തിയിട്ടുള്ളത്. എട്ടാം ക്ലാസു മുതലുള്ള കുട്ടികളില്‍ നൂറു കുട്ടികളില്‍ 32 കുട്ടികള്‍ മയക്കുമരുന്നിനു വിധേയമായിരിക്കുന്നു മാത്രവുമല്ല കേരളത്തിലെ 1411 സ്‌കൂളുകള്‍ മയക്കുമരുന്നു മാഫിയകളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. ഇതിലേറെ ഭീതിദമാണ് കേരളത്തിലെ വിവാഹമോചന നിരക്ക്. മണിക്കൂറില്‍ 4.5 വിവാഹമോചന പെറ്റീഷന്‍, അതായത് ഒരു ദിവസം ഏകദേശം 120-ഓളം പെറ്റീഷനുകളാണ് ഫയല്‍ ചെയ്യപ്പെടുന്നത് എന്നര്‍ത്ഥം. മലയാളി ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്ന മദ്യം ഏകദേശം 15,000 കോടി രൂപയുടേതാണ്.
കലാശാലകള്‍ അധാര്‍മ്മികന്മാരായ ഒരുപറ്റം വികൃതികൂട്ടങ്ങളുടെ കൈകളിലമര്‍ന്നു കഴിഞ്ഞു. അദ്ധ്യാപകര്‍ക്കു കുഴിമാടമൊരുക്കല്‍, പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കല്‍ തുടങ്ങി കലാശാലകളെ കലാപശാലകളാക്കി മാറ്റി.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും പിണിയാളുകളുമാണ് ഇതിനൊക്കെ നേതൃത്വം നല്കുന്നത്. വളര്‍ന്നുവരുന്ന അശാന്തി നാളെ ഒരു അഗ്നിപര്‍വ്വതമായി കൂടാ; അതിന് ഇനിയും വൈകിക്കൂടാ എന്ന തിരിച്ചറിവില്‍നിന്നാണ് ലക്ഷക്കണക്കിനു തൊഴിലാളി കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 70-ാം വാര്‍ഷിക ആഘോഷത്തില്‍ ബിഎംഎസ് കുടുംബ സംഗമങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നത്.
കേരളം അരാജക വാദികളുടേതല്ല. മറിച്ച് ഭാരതത്തിനു തന്നെ മാതൃകകളായിത്തീര്‍ന്ന എത്രയെത്ര എണ്ണമറ്റ മഹാരഥന്മാരുടെ നാടാണ്. അതിനാല്‍ തൊഴില്‍ മേഖലയില്‍, കുടുംബാന്തരീക്ഷത്തില്‍ നന്മയുടെ പൊന്‍കതിര്‍ ഉയരുക തന്നെ ചെയ്യും എന്നു നമുക്ക് പ്രത്യാശിക്കാം.

ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

(ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി
അംഗമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts