Kerala

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം കൊച്ചിയില്‍

Published by

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലൂര്‍ എജെ ഹാളില്‍ സമ്മേളനം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 19ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

17ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്തകമ്മിറ്റിയും ചേരും. സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകള്‍, ട്രേഡ് യൂണിയന്‍ സമ്മേളനം, വിമണ്‍ കോണ്‍ക്ലേവ്, ഫുട്ബോള്‍-ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ എന്നിവ സംഘടിപ്പിക്കും. സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡന്റ എം.വി. വിനീത സംസ്ഥാന വൈസ് പ്രസിഡന്റ് സീമാ മോഹന്‍ലാലിന് നല്കി നിര്‍വഹിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാനും കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റുമായ ആര്‍. ഗോപകുമാര്‍, ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എം. ഷജില്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by