ന്യൂദല്‍ഹി: മുംബയില്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയിലെ ജീവനക്കാരി മലയാളി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ മണത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ജോലി ഭാരമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് കാരണമെന്നതില്‍ മനുഷ്യാവകാശ കമ്മീഷന്‍ അതീവ ആശങ്ക രേഖപ്പെടുത്തി.നാല് ആഴ്ചയ്‌ക്കം കേന്ദ്ര തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവതിക്ക് ആദ്യമായി കിട്ടിയ ജോലിയായിരുന്നു ഏണസറ്റ് ആന്‍ഡ് യംഗ് കമ്പനിയിലേത്. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും സമയം കിട്ടിയിരുന്നില്ലെന്ന് അന്ന സെബാസ്റ്റ്യന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. പൂനെയിലെ ഒാഫീസില്‍ നിന്ന് രാത്രി താമസസ്ഥലത്തെത്തിയിട്ടും അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വന്നു.
ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ ഹൃദയസത്ംഭനം മൂലമാണ് അന്ന മരിച്ചത്. സംഭവത്തില്‍ മുന്‍ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ശോഭ കരന്തലജെയ്‌ക്ക്് എക്‌സിലൂടെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: