ബെയ് ജിംഗ് : ഇന്ത്യയില്‍ വനിതാ ഷട്ടിലില്‍ പി.വി. സിന്ധുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി.ഉയര്‍ന്ന് വന്ന താരമാണ് മാളവിക ബന്‍സൊദ്. ചൈനയിലെ ചങ്ഷൂവില്‍ നടക്കുന്ന ചൈന ഓപ്പണില്‍ ഈയിടെ മാളവിക ബന്‍സൊദ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തുകയും ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പര്‍ താരമായ ജപ്പാന്റെ യമാഗുച്ചിയോട് തോറ്റാണ് പുറത്തായത്.
ടെന്‍ഷന്‍ മറികടക്കാന്‍ ആശ്രയിക്കുന്നത് ഭഗവദ് ഗീതയെയാണ് എന്ന മാളവിക ബന്‍സൊദിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. മാനസിക പിരുമുറുക്കത്തില്‍ നിന്നും മുക്തയാകാന്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഭഗവദ് ഗീത വായിക്കും എന്നാണ് മാളവിക ബന്‍സൊദ് മറുപടി നല്‍കിയത്. സ്വതന്ത്രയായാണ് വീട്ടില്‍ വളര്‍ത്തിയതെങ്കിലും താന്‍ ആത്മീയതയെ സ്വന്തം നിലയില്‍ പിന്തുടരുന്നുണ്ടെന്നും മാളവിക ബന്‍സൊദ് പറയുന്നു.
ലോകത്തിലെ തന്നെ മികച്ച സീഡ് താരങ്ങളെ അട്ടമറിച്ചായിരുന്നു ഈ ടൂര്‍ണ്ണമെന്‍റില്‍ മാളവിക ബന്‍സൊദിന്റെ ജൈത്രയാത്ര. ലോകത്തിലെ 25ാം സീഡുകാരിയായ സ്കോട്ട് ലാന്‍റ് താരം ക്രിസ്റ്റി ഗില്‍മോറിനെയാണ് മാളവിക ബന്‍സൊദ് പ്രീക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ നേടിയ താരം കൂടിയാണ് ക്രിസ്റ്റി ഗില്‍മോര്‍ എന്നോര്‍ക്കണം അതിന് മുന്‍പിലത്തെ റൗണ്ടില്‍ ലോക ഏഴാം സീഡുകാരിയും പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവുമായ തന്‍ജങ്ങിനെയും മാളവിക ബന്‍സൊദ് അട്ടിമറിച്ചിരുന്നു. പിന്നീട് ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരമായ ജപ്പാന്റെ അകാനെ യമാഗുച്ചിയോട് മാളവിക പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: