Kerala

വേല്‍മുരുകന് തുണയായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലങ്ങാട്: ഭിക്ഷാടന മാഫിയയുടെ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി വേല്‍മുരുകന് തുണയായത് കവിയൂര്‍ പൊന്നമ്മയുടെ ഇടപെടല്‍.

മുരുകന് 8 വയസുള്ളപ്പോള്‍ മാരകമായി പൊള്ളല്‍ ഏല്‍പ്പിച്ച ഭിക്ഷാടന മാഫിയയില്‍ നിന്നും ജനസേവ ശിശു പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ മുരുകന് വേണ്ട. ചികിത്സ സൗകര്യങ്ങളും മറ്റും ലഭിച്ചത് കവിയൂര്‍ പൊന്നമ്മയുടെ ഇടപെടല്‍ മൂലമാണ്. നല്ലൊരു തുക മുരുകന്റെ ചികിത്സയ്‌ക്ക് ചെലവാക്കേണ്ടി വന്നു. ഉദാരമതികളുടെ സഹായം കൊണ്ട് മുരുകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ഇന്ന് ഇന്ത്യന്‍ ബാങ്കിന്റെ മികച്ച ഫുട്‌ബോള്‍ പ്ലെയര്‍ ആയി പ്രവര്‍ത്തിക്കുകയാണ് മുരുകന്‍.

Recent Posts